kerala14.in

ശമ്പളത്തിന് പിന്നാലെ ഉയര്‍ന്ന പെന്‍ഷനും; പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും പെന്‍ഷൻ വർദ്ധിപ്പിച്ച് ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷൻ അനുവദിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിട്ടു. കേരള ഹൈക്കോടതി ഉത്തരവിനെ തുട‍ർന്നാണ് തീരുമാനമെന്നാണ് വിശദീകരണം. സര്‍ക്കാര്‍ ജീവനക്കാരായി ജോലിചെയ്ത ശേഷം പിഎസ്‌സി അംഗമോ, ചെയര്‍മാനോ ആകുന്നവര്‍ക്കാണ് വലിയ തുക പെന്‍ഷനായി ലഭിക്കുക. വെള്ളിയാഴ്ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് ഉത്തരവിട്ടിരിക്കുന്നത്. കടുത്ത സാമ്പത്തിക ബാധ്യതയാകും സര്‍ക്കാരിനുണ്ടാവുക. നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്ന ഒരാള്‍ പിഎസ് സി അംഗമായാല്‍ അവര്‍ പിഎസ്-സി…

Read More

പിതാവ് വാഹനം പുറകോട്ടെടുക്കുന്നതിനിടെ ടയർ തട്ടി ഒന്നര വയസുകാരി മരിച്ചു

കോട്ടയം: പിതാവ് വാഹനം പുറകോട്ടെടുക്കുന്നതിനിടെ ടയർ തട്ടി ഒന്നര വയസുകാരി മരിച്ചു. അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്, മരിയ ജോസഫ് ദമ്പതികളുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്. ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെ 8.10നാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്. വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന പിക്അപ് വാൻ തിരിച്ചിടുന്നതിനിടെ കുഞ്ഞിന്റെ ശരീരത്തിൽ ടയർ തട്ടിയതിനെത്തുടർന്നാണ് അപകടമുണ്ടായത്.സംസ്കാരം നാളെ (15) രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.

Read More

എയർലൻസ് വിമാനത്തിൽ ശുദ്ധവായു ശ്വസിക്കാനായി  വിമാനത്തിൻ്റെ വാതിൽ തുറന്നു,യാത്രക്കാർ പരിഭ്രാന്തരായി.

ചാങ്ഷായ്: ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനം ലാൻഡ് ചെയ്ത ഉടനെ ശുദ്ധവായു ശ്വസിക്കാനായി യാത്രക്കാരൻ വിമാനത്തിൻ്റെ വാതിൽ തുറന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ചാങ്ഷായിൽ നിന്ന് കുൻമിങ്ങിലേക്ക് എത്തിയ എംയു5828 വിമാനം റൺവേയിൽ ടാക്സി നടത്തുന്നതിനിടെയാണ് ഒരു യാത്രക്കാരൻ ഹാൻഡിൽ വലിച്ച് എവാക്വേഷൻ സ്ലൈഡ് പുറത്തിറക്കിയത്. മേയ് 11ന് ആയിരുന്നു സംഭവം. യാത്രക്കാരൻ്റെ വിചിത്രമായ പ്രവൃത്തി കാബിനിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷം 20 മിനിറ്റിന് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിച്ചത്. ചൈനയിൽ,…

Read More

താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പനംതോട്ടത്തില്‍ നൗഷാദി നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ബിഎന്‍എസിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് എടുത്തിരുന്നത്. പിന്നാലെയാണ് നാട്ടിൽ നിന്നും നൗഷാദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താമരശ്ശേരി അമ്പയത്തോട് സ്വദേശി നസ്ജയും മകളുമാണ് ക്രൂര മർദനത്തിന് ഇരയായത്. രാത്രിയിൽ ഭർത്താവ് മർദിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങി…

Read More

ആദ്യ ദിവസം റെഡ് കാർപെറ്റിലെത്തി സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം പിടിച്ച് നടി ഉർവശി റൗട്ടേല.

ലോകം മുഴുവൻ ഉറ്റുനോക്കുന്ന വേദിയാണ് കാൻ ഫിലിം ഫെസ്റ്റിവൽ. എഴുപത്തിയെട്ടാമത് കാൻ ചലച്ചിത്ര മേളയ്ക്ക് ചൊവ്വാഴ്ച തുടക്കം കുറിച്ചു. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ദിവസം റെഡ് കാർപെറ്റിലെത്തി സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം പിടിച്ചിരിക്കുകയാണ് നടി ഉർവശി റൗട്ടേല. ഫിലിപ്പിനോ ഫാഷൻ ഡിസൈനറായ മൈക്കൽ സിൻകോയുടെ മൾട്ടി കളർ ഗൗണിലാണ് ഉർവശി റെഡ് കാർപെറ്റിലെത്തിയത്. പാര്‍തിര്‍ ഉന്‍ ജൗര്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനോട് അനുബന്ധിച്ചാണ് നടി റെഡ് കാര്‍പെറ്റിലെത്തിയത്. എന്നാൽ ഉർവശിയുടെ റെഡ് കാർപെറ്റ് ലുക്കിനെതിരെ…

Read More

പാകിസ്താന്‍ പിടികൂടിയ ബിഎസ്എഫ് ജവാന് മോചനം

അബദ്ധത്തില്‍ അതിര്‍ത്തി കടന്നെന്ന പേരില്‍ പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പി കെ സാഹുവിനെ ഇന്ത്യക്ക് കൈമാറി. ഏപ്രില്‍ 23 മുതല്‍ പാക് കസ്റ്റഡിയിലായിരുന്ന ഇദ്ദേഹത്തെ അട്ടാരി അതിര്‍ത്തി വഴിയാണ് ഇന്ത്യക്ക് കൈമാറിയത്. പൂര്‍ണമായും പ്രോട്ടോക്കോളുകള്‍ പാലിച്ച് രാവിലെ 10.30ഓടെ സമാധാനപരമായാണ് കൈമാറ്റം നടന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായ പശ്ചാത്തലത്തിലാണ് ബിഎസ്എഫ് ജവാനെ തിരിച്ചയച്ചത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായ ദിവസങ്ങളില്‍ തന്റെ ഭര്‍ത്താവിന്റെ സുരക്ഷയെക്കുറിച്ച് സാഹുവിന്റെ ഭാര്യ രജനി ആശങ്ക പ്രകടിപ്പിക്കുകയും ബിഎസ്എഫ്…

Read More

ജൂനിയര്‍ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഡ്വ. ബെയ്ലിൻ ദാസിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഡ്വ. ബെയ്ലിൻ ദാസിനെ സസ്പെൻഡ് ചെയ്തു. ബാര്‍ കൗണ്‍സിൽ ആണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്. ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും എന്നാണ് സൂചന. സസ്പെന്‍ഡ് ചെയ്താൽ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി. ബെയ്ലിൻ ദാസ് മർദിച്ചെന്ന് ജൂനിയർ അഭിഭാഷകയായ ശ്യാമിലി കഴിഞ്ഞ…

Read More

കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി തമ്പാനൂർ സി ഐ

തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി തമ്പാനൂർ സി ഐ ശ്രീകുമാർ. പുലർച്ചെ മൂന്ന് മണിക്കാണ് വിദ്യാർത്ഥികളെ കണ്ടെത്തിയതെന്നും ഒമ്നി വാനിൽ എത്തിയ സംഘം തങ്ങളെ തട്ടികൊണ്ടുപോയെന്നാണ് കുട്ടികൾ അവകാശപ്പെടുന്നതെന്നുംസി ഐ ശ്രീകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. ‘കുട്ടികൾക്ക് മലയാളം വായിക്കാൻ അറിയില്ല. കരിപ്പാലം എന്ന സ്ഥലത്ത് ഫുട്ബോൾ കളിക്കാൻ പോയതായിരുന്നുവെന്നാണ് കുട്ടികൾ പറഞ്ഞത്. ഇവിടെ വെച്ച് ഫുട്ബോൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു സംഘം തങ്ങളെ തട്ടി കൊണ്ടുപോകുകയായിരുന്നുവെന്നാണ് കുട്ടികൾ പറഞ്ഞത്….

Read More

സ്വര്‍ണവില 400 രൂപ കുറഞ്ഞു

സ്വര്‍ണവില 400 രൂപ കുറഞ്ഞ് 70,440 രൂപയായി. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8805 രൂപയുമായി. കഴിഞ്ഞ രണ്ടുദിവസങ്ങളായി സ്വര്‍ണവില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. രാവിലെയും ഉച്ചയ്ക്കും കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നു. യുഎസ്-ചൈന വ്യാപാര ആശങ്ക അയഞ്ഞതോടെ ആഗോളതലത്തില്‍ സ്വര്‍ണ വില താഴേക്ക് ഇറങ്ങിയിരുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തരവില 3226 ഡോളറാണ്.

Read More

സിംഗപ്പൂരിൽ വീണ്ടുമൊരു കൊവിഡ് തരംഗം റിപ്പോര്‍ട്ട്

വീണ്ടും കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്തായിടങ്ങളില്‍ ഇടം പിടിക്കുന്നു. സിംഗപ്പൂരിലാണ് ഇപ്പോള്‍ വീണ്ടുമൊരു കൊവിഡ് തരംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ 27 മുതൽ മെയ് 3 വരെയുള്ള കാലയളവില്‍ 14,200 പേർക്കാണ്‌ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്‌ എന്നാണ് ആരോഗ്യ മന്ത്രാലയവും (MOH) കമ്മ്യൂണിക്കബിൾ ഡിസീസ് ഏജൻസിയും (CDA) ഒരു പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. ഇതിന് മുൻപുള്ള ആ‍ഴ്ച 11,100 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കൊവിഡ്-19 അണുബാധകളുടെ സമീപകാല വർദ്ധനവ് നിരീക്ഷിച്ചുവരികയാണെന്നും, പ്രാദേശികമായി പ്രചരിക്കുന്ന വൈറസിന്റെ വകഭേദങ്ങൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial