എ ടി എം തകർത്തു കവർച്ച നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ എടിഎം തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ കുതുബുദ്ദീൻ ഗാസി (40), പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മൊസ്താക്കിൻ ഗാസി (19) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധൻ പുലർച്ചെയാണ് മോഷണ ശ്രമം നടന്നത്. എടിഎം പൊളിക്കാൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തി. തഴവയിലെ വില്ലേജ് ജങ്ഷനിലുള്ള ഹിറ്റാച്ചി എ.ടി.എമ്മിൽ മുഖം മൂടി ധരിച്ചുകയറിയ ഇരുവരും സി.സി.ടി.വിയില്‍ പ്രത്യേക കെമിക്കല്‍ സ്പ്രേ…

