ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ അറസ്റ്റിൽ; ഒടുവിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
കൊച്ചി: സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ അറസ്റ്റിൽ. യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസിലാണ് സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്ത സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ദിവസങ്ങൾക്ക് മുൻപ് യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്സൈസ് പിടികൂടിയത് സമീര്‍ താഹിറിന്‍റെ പേരിലുള്ള ഫ്ലാറ്റിൽ നിന്നായിരുന്നു. ഈ കേസിലാണ് സമീര്‍ താഹിറിനെ ഇന്ന് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഡിപിഎസ് സെക്ഷൻ 25…

