വഴിതർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച കേസിലെ പ്രതികൾ പിടിയിൽ
ഹരിപ്പാട്: ആലപ്പുഴയിൽ അയൽവാസിയുമായുള്ള വഴി തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച കേസിൽ പ്രതികൾ പിടിയിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രീകുമാർ (44), വെട്ടിയാർ ഗായത്രി നിവാസിൽ രാഗേഷ് (39) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. അതിർത്തി തർക്കത്തെ തുടർന്ന് പള്ളിപ്പാട് കിഴക്കേക്കര മുണ്ട് ചിറയിൽ അനീഷിനെയാണ് (39) ഇരുവരും മർദിച്ചത്. ഏപ്രിൽ ഒന്നാം തീയതി രാത്രിയിലായിരുന്നു സംഭവം. പ്രതികൾ യുവാവിനെ ചുറ്റികകൊണ്ട് അടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് അനീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു….

