വഴി തെറ്റി അവശനായി വെള്ളമന്വേഷിച്ചു സൈനിക മതിൽ ചാടിയ യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
റിയാദ്: റിയാദിൽ വഴി തെറ്റി അവശനായി വെള്ളം കിട്ടുമോ എന്നന്വേഷിച്ച് യുവാവ് ചാടിയത് സൈനിക ക്യാമ്പിന്റെ മതിൽ. ഭാഗ്യം കൊണ്ട് യുവാവിന് ജീവൻ തിരിച്ചുകിട്ടി. കണ്ണൂർ സ്വദേശിയായ യുവാവ് ചാടിക്കടന്നത് റിയാദ് ഇസ്കാനിലെ ജയിലിന്റെ മതിലാണ്. കഴിഞ്ഞ ഡിസംബർ 28ന് തൊഴിൽ വിസയിൽ ജിദ്ദയിലെത്തിയതാണ് ഇയാൾ. ജോലിയിൽ തുടരാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ തൊഴിലുടമ വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചു. റിയാദ് എയർപോർട്ട് വഴിയുള്ള വിമാനത്തിലാണ് ടിക്കറ്റ് കിട്ടിയത്. ജിദ്ദയിൽനിന്നും ആഭ്യന്തര വിമാനത്തിൽ റിയാദിലെത്തി. എന്നാൽ,…

