Headlines

kerala14.in

വിമാന മാർഗം  ബാങ്കൊക്കിൽ നിന്നും കൊണ്ടുവന്ന ആമയെയും മുയലിനെയും കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി

നെടുമ്പാശേരി (കൊച്ചി): ബാങ്കോക്കിൽ നിന്നു വിമാന മാർഗം കേരളത്തിലേക്കു കൊണ്ടുവന്ന ആമകളെയും ഒരു മുയലിനെയും കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. എയർ ഏഷ്യ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി എത്തിയ തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി കാർത്തിക്കിനെ കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചപ്പോഴാണ് ഇവയെ കണ്ടത്. പ്രത്യേകം കൂടുകളിലാക്കി ചെക്ക്–ഇൻ ബാഗിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

Read More

ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനടുത്തുള്ള പ്രധാന ഭണ്ഡാരത്തിൽ തീ പടർന്ന് നോട്ടുകൾ കത്തിച്ച സംഭവത്തിൽ കടുത്ത സുരക്ഷാ വീഴ്ചയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനടുത്തുള്ള പ്രധാന ഭണ്ഡാരത്തിൽ തീ പടർന്ന് നോട്ടുകൾ കത്തിച്ച സംഭവത്തിൽ കടുത്ത സുരക്ഷാ വീഴ്ചയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. നാലമ്പലത്തിനകത്ത് സുരക്ഷാവീഴ്ച സംഭവിച്ചതായി ദേവസ്വം അധികൃതർ സമ്മതിക്കുന്നുണ്ട്. ഭണ്ഡാരത്തിലെ മുഴുവൻ പണവും പുറത്തെടുത്ത് സുരക്ഷാ മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതിൽ 20,000 രൂപ ഭാഗികമായി കത്തിയതായി തിട്ടപ്പെടുത്തി. പണം ബാക്കി കണക്കാക്കി വരുകയാണ്. തീ കെടുത്താനായി ഭണ്ഡാരത്തിനകത്തേക്ക് വെള്ളം ഒഴിച്ചതിനാൽ തുക മുഴുവൻ നനഞ്ഞു. നനഞ്ഞതും ഭാഗികമായി കത്തിയതും മുക്കൽ ഭാഗത്തോളം കത്തിനശിച്ചതുമായ നോട്ടുകൾ സംഭവത്തെപ്പറ്റി…

Read More

സംസ്‌കാരിക മേഖലയില്‍ പാര്‍ട്ടി പിന്നോട്ടെന്ന് സിപിഎം; സിനിമയെയും ഉപയോഗിക്കണം

മധുര: സാംസ്‌കാരിക മേഖലയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതിലും അവിടേക്കുള്ള സംഘപരിവാറിന്റെ കടന്നു കയറ്റം തടയുന്നതിലും പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് സിപിഎം വിലയിരുത്തല്‍. പാര്‍ട്ടി കോണ്‍ഗ്രസിലെ റിപ്പോര്‍ട്ടിലും ചര്‍ച്ചകളിലും ഇക്കാര്യം ഉയര്‍ന്നുവന്നു. ‘വര്‍ഗ്ഗ സമരത്തെ വിജയിപ്പിക്കാന്‍ സാമ്പത്തികമോ രാഷ്ട്രീയമോ ആയ സമരം മാത്രം പോര, അതിന് ആശയപരമായ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുണ്ട് മുന്‍പ് ഗ്രന്ഥശാലകളിലൂടെയും സാംസ്‌കാരിക കലാ പരിപാടികളിലൂടെയും ഇടതുപക്ഷം ഈ ധര്‍മ്മം നിര്‍വഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ വീഴ്ച വന്നിട്ടുണ്ട്. ആശയപരമായ ഈ ഒരു ശൂന്യതയിലേക്കാണ് സംഘപരിവാര്‍…

Read More

എന്താണ് വഖഫ്?; പുതിയ നിയമത്തിലെ 11 മാറ്റങ്ങള്‍ അറിയാം

നരേന്ദ്ര മോദി നയിക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ബില്‍ രാജ്യസഭ പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്താല്‍ നിയമമായി മാറും. ഒരു പകലും രാത്രിയും നീണ്ട ചര്‍ച്ചയില്‍ രാഷ്ട്രീയ വാക്‌പോരുകള്‍ക്കൊടുവിലാണ് വഖഫ് ബില്‍ ലോക്‌സഭ കടന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെ ലോക്‌സഭയില്‍ വോട്ടിനിട്ട ബില്ലിനെ 283 അംഗങ്ങള്‍ അനുകൂലിച്ചു വോട്ട് ചെയ്തു. 232എംപിമാര്‍ എതിര്‍ത്ത് വോട്ടുചെയ്തു. തെലുഗുദേശം പാര്‍ട്ടി (ടിഡിപി), ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി ഉള്‍പ്പെടെ എന്‍ഡിഎ ഘടകകക്ഷികളും ബില്ലിനെ പിന്തുണച്ചു….

Read More

ബോഡി ബിൽഡറെആസ്വഭാവികമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ബോഡി ബിൽഡറെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. യാസിർ ജില്ലാ – സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ് യാസിർ. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദംശങ്ങൾ ലഭ്യമായിട്ടില്ല

Read More

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തിനു മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തായ കൊച്ചിയിലെ ഐ ബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് നോട്ടീസ് ഇറക്കിയതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഐബി ഉദ്യോഗസ്ഥൻ്റെ ആത്മഹത്യയ്ക്ക് ശേഷം ഒളിവിലായിരുന്ന ഇയാളെ ഇന്നലെ കേസിൽ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിന് മുന്നിൽ…

Read More

അലക്ഷ്യമായി വണ്ടി ഓടിക്കുമോ പണി കിട്ടും സംസ്ഥാനത്ത് ഓടുന്ന എല്ലാത്തരം ബസുകളിലും നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കാൻ ഗതാഗത വകുപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസി, സ്വകാര്യ, സ്കൂൾ ബസുകൾ ഉൾപ്പെടെ സംസ്ഥാനത്ത് ഓടുന്ന എല്ലാത്തരം ബസുകളിലും നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കാൻ ഗതാഗത വകുപ്പ്. ഹൈക്കോടതി ഉത്തരവ് പ്രകാരം എല്ലാ ട്രാൻസ്പോർട്ട് ബസുകളിലും കുറഞ്ഞത് 5 നിരീക്ഷണ ക്യാമറകളെങ്കിലും ഘടിപ്പിക്കണമെന്ന് അടുത്തിടെ ചേർന്ന സംസ്ഥാന ഗതാഗത അതോറിറ്റി (എസ്ടിഎ) യോഗം നിർബന്ധമാക്കിയിരുന്നു. വെള്ളിയാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഇതുസംബന്ധിച്ച ശുപാർശ പരിഗണിക്കും. ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. കൂടാതെ ദൃശ്യങ്ങൾ പരിശോധിക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക്…

Read More

ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു അമ്മ കടന്നുകളഞ്ഞു

കോഴിക്കോട്: കോഴിക്കോട് മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന കുഞ്ഞിനെയാണ് അപേക്ഷിച്ച് ‘അമ്മ കടന്നു കളഞ്ഞത്. കുട്ടിയുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടായിരുന്നു. അമ്മ തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കുട്ടിയുടെ അച്ഛൻ മാനന്തവാടി സ്വദേശി നേരത്തെ മരിച്ചിരുന്നു. ആന്ധ്ര സ്വദേശിയായ യുവതിയെ മാനന്തവാടി സ്വദേശി വിവാഹം കഴിക്കുകയായിരുന്നു. അമ്മയും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായിരിക്കുകയാണ്. എന്നാൽ, കുഞ്ഞിനെ യുവതി ഉപദ്രവിച്ചിരുന്നുവെന്ന് പിതാവിന്റെ സഹോദരൻ പോലീസിൽ അറിയിച്ചു. ശരീരത്തിൽ ഗുരുതര പരിക്കുകളോടെയായിരുന്നു…

Read More

‘ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിര്‍മിക്കുന്നവരുടെ ഹബ്ബ്’; അന്നത്തെ വൈറല്‍ നായിക ബിജെപി മണ്ഡലം പ്രസിഡന്റ്

കണ്ണൂര്‍: തനിക്ക് ഒരു കക്ഷിരാഷ്ട്രീയവും ഇല്ലെന്ന് പറഞ്ഞ് കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിനെതിരെ പരസ്യമായി പ്രതികരിച്ച തലശേരി എരഞ്ഞോളി സ്വദേശി സീന ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റു. സീന തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ബോംബ് രാഷ്ട്രീയവും ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയവും സജീവചര്‍ച്ചയാകുന്നത്. ‘ഞങ്ങള്‍ക്ക് ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ല…നിങ്ങള്‍ ദയവ് ചെയ്ത് എന്തെങ്കിലും ചെയ്യണം. ഇത് സത്യമായ കാര്യമാണ്, ഇവിടെ എല്ലാവര്‍ക്കും അറിയാം…പക്ഷേ ഭയന്നിട്ട് ആരും പറയാത്തതാണ്’ എന്നായിരുന്നു…

Read More

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേസിലെ മുഖ്യപ്രതി പൾസർ സുനി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ വാർത്താ ചാനലായ റിപ്പോർട്ടാണ് പുറത്തുവിട്ടത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടൻ ദിലീപാണെന്നാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. കേസിലെ പ്രതിയാണ് നടൻ ദിലീപ്. തങ്ങൾ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയ സുനി ഇക്കാര്യം വെളിപ്പെടുത്തിയതായി റിപ്പോർട്ടർ ടിവി വ്യക്തമാക്കുന്നത്. ഒന്നരക്കോടി നടിയെ ആക്രമിക്കുന്നതിന് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പൾസർ സുനി പറയുന്നു. എന്നാൽ, ഈ പണം മുഴുവൻ തനിക്ക് ലഭിച്ചില്ലെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial