Headlines

kerala14.in

തട്ടുകടയിൽ ചമ്മന്തിയെ ചൊല്ലി തർക്കം ഭക്ഷണം കഴിക്കാൻ എത്തിയവർ ഹോട്ടലുടമയെ ആക്രമിച്ചു

കിളിമാനൂരിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉടമ മർദിച്ചുവെന്ന് പരാതി.കൊട്ടാരക്കര സ്വദേശികളായ ആശിഷ് ഭാര്യ ഷബിന മക്കൾ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം രാത്രി 11 മണിക്ക് തിരുവനന്തപുരത്തു നിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി തട്ടത്ത്മലയിലുള്ള വാഴൂട്ട് ഹോട്ടൽ എന്ന തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറുകയും ഭക്ഷണം ഓർഡർ ചെയ്യുകയും ചെയ്യുന്നു കൂടെ ചമ്മന്തിയും ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാർ ആദ്യം ചമ്മന്തി ഇല്ലെന്ന് വീണ്ടും ചോദിച്ചപ്പോൾ ദേഷ്യത്തോടെ ജീവനക്കാരൻ ചമ്മന്തി നിറച്ച തൊട്ടി മേശപ്പുറത്ത് ബലമായി…

Read More

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

1995 ജനുവരി ഒന്ന് മുതൽ 2024 ഡിസംബര്‍ 31 (10/94 മുതൽ 09/2024 വരെ രജിസ്ട്രേഷൻ കാർഡിൽ പുതുക്കൽ രേഖപ്പെടുത്തിയിട്ടുളളവർക്ക്) വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്‍റ് രജിസ്ട്രേഷൻ പുതുക്കുവാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാന്‍ അവസരം. പ്രസ്തുത കാലയളവിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയോ മറ്റ് സ്ഥാപനങ്ങളിലോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും എന്നാൽ സർട്ടിഫിക്കറ്റ് യഥാസമയം (90 ദിവസത്തിനകം) രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്കും, ഈ…

Read More

സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ച പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂഡൽഹി: സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബിൽ മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ കേന്ദ്രസർക്കാർ പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചേക്കും. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ബില്ലിൽ ജെപിസിക്ക് മുന്നിൽ 44 നിർദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ 14 എണ്ണമാണ് ജെപിസി വോട്ടിനിട്ട് അംഗീകരിച്ചത്. എൻഡിഎ അംഗങ്ങൾ നിർദേശിച്ച മാറ്റങ്ങളാണ് അംഗീകരിക്കപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ്…

Read More

ഓസ്കാർ ജേതാവായ യുഎസ് നടൻ ജീൻ ഹാക്ക്മാനെയും  ഭാര്യ ബെറ്റ്സി അരക്വയും  വീടിനുള്ളിൽ മരിച്ച നിലയിൽ

ഓസ്കാർ ജേതാവായ യുഎസ് നടൻ ജീൻ ഹാക്ക്മാനെയും (95) ഭാര്യ ബെറ്റ്സി അരക്വയും (63) വീടിനുള്ളിൽ മരിച്ച നിലയിൽ. ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലുള്ള വീട്ടിൽ ആണ് ഇരുവരെയും അവരുടെ നായയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിൽ അദ്ദേഹത്തിന് രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ബാഫ്തകൾ, നാല് ഗോൾഡൻ ഗ്ലോബുകൾ, ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ ലഭിച്ചു. 1971-ൽ വില്യം ഫ്രീഡ്കിന്റെ ത്രില്ലർ ചിത്രമായ…

Read More

കള്ളിന്റെ സാംപിളിൽ കാലാവധി കഴിഞ്ഞുള്ള സിറപ്പിന്റെ സാന്നിധ്യം, ആരോഗ്യ പ്രശ്നങ്ങളുടെ വില്ലനായി ബനാട്രിൽ

പാലക്കാട്: ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്കായി അയച്ചിരുന്ന കള്ളിന്റെ സാംപിളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബർ മാസം അയച്ച സാംപിളിന്റെ പരിശോധന ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കള്ളിന്റെ വീര്യം കൂടാൻ വേണ്ടിയാണ് ഇത്തരത്തിൽ കഫ് സിറപ്പുകൾ ചേർക്കുന്നത്. ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ 9ലെ വണ്ണാമട, കുറ്റിപ്പള്ളം എന്നീ ഷാപ്പുകളിൽ നിന്നുള്ള കള്ളായിരുന്നു പരിശോധനയ്ക്കായി അയച്ചിരുന്നത്. ഈ സാംപിളിലാണ് ചുമയുടെ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിൽ കള്ളിൽ കഫ് സിറപ്പിന്റെ…

Read More

മരണശേഷം  മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല നിയമ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം

ഗവണ്‍മെന്‍റ്  ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. നിയമ വിദ്യാര്‍ത്ഥിനി മൗസ മെഹ്റിസി(20) ന്‍റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിച്ചത്. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് തൃശ്ശൂര്‍  സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍…

Read More

ശ്രീബുദ്ധന്റെ ജന്മനാടായ ഗയയിലെ പെണ്‍കുട്ടി ഇനി അഴീക്കോടിന്റെ മരുമകള്‍.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് ഇതാദ്യമായി ഒരു ‘ബിഹാറി കല്യാണം’ നടന്നത് നാട്ടുകാര്‍ക്ക് പുതുമയായി. ശ്രീബുദ്ധന്റെ ജന്മനാടായ ഗയയിലെ പെണ്‍കുട്ടി ഇനി അഴീക്കോടിന്റെ മരുമകള്‍. നാല്പത്തിരണ്ടുകാരനായ അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയുടെ നല്ലപാതിയായാണ് ബിഹാര്‍ ബുദ്ധഗയയിലെ മുപ്പതുകാരിയെത്തിയത്. ബിഹാറി ആചാരപ്രകാരം അഴീക്കോട് അരയാക്കണ്ടിപ്പാറ ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വേറിട്ട വിവാഹം നടന്നത്. അഴീക്കോട്ടെ പാരമ്പര്യ ലോഹപ്പണിക്കാരനായ പരേതനായ കൊളപ്രത്ത് ചന്ദ്രന്റെയും നളിനിയുടെയും മകന്‍ സിജിയും ബീഹാര്‍ ബുദ്ധഗയയിലെ റൗണ്ട് വാ ഗ്രാമത്തില്‍ ലോഹപ്പണിക്കാരനായിരുന്ന പരേതനായ നവദീപ് ശര്‍മ്മയുടെയും കൃഷിക്കാരിയായ സുഭദ്ര…

Read More

ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ  കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കടമ്പോട്ടു പാടത്ത് സന്തോഷ് കുമാർ (57) എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

ലഹരിക്കടിമയായ കൗമാരം വളരുന്നു സ്കൂളുകളിലെ ലഹരി വിരുദ്ധ ക്യാമ്പയിനുള്ള തുകയും വെട്ടിച്ചുരുക്കി സർക്കാർ.

തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാർക്കിടയിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂളുകളിലെ ലഹരി വിരുദ്ധ ക്യാമ്പയിനുള്ള തുകയും വെട്ടിച്ചുരുക്കി സർക്കാർ. പൊതുവിദ്യാഭ്യാസ വകുപ്പിനുള്ള പദ്ധതി വിഹിതം 50 ശതമാനമായി വെട്ടിക്കുറച്ചതിന്‍റെ ഭാഗമായിട്ടാണ് മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിന്‍റെ തുകയും ധനവകുപ്പ് വെട്ടിയതെന്നാണ് വിവരം. വിദ്യാർത്ഥികൾക്കിടയിൽ ലഹരിയും അതിക്രമ കേസുകളും പെരുകുന്നതിനിടെയാണ് ഈ നടപടി. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി സർക്കാർ പറയുന്നത്. പൊതുവിഭ്യാഭ്യാസ വകുപ്പിലെ പദ്ധതികൾ വെട്ടിക്കുറച്ചത് സംബന്ധിച്ച് എംഎൽഎ കെ.ബാബുവിന്‍റെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രേഖാമൂലം…

Read More

പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു

കൊച്ചി: പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സിപിഎം, ബിജെപി, ഡിവൈഎഫ്‌ഐ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial