Headlines

kerala14.in

എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും

കൊച്ചി: പി സി ചാക്കോ – എ കെ ശശീന്ദ്രൻ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി നിലനിൽക്കുന്നതിനിടെ എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. കൊച്ചിയിൽ ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര അവദിൻ്റെ സാന്നിധ്യത്തിലാണ് യോഗം. സംസ്ഥാന അധ്യക്ഷൻ തങ്ങൾ നിർദ്ദേശിക്കുന്ന ആളാകണം എന്ന വാശിയിൽ ഉറച്ചുനിൽക്കുകയാണ് ഇരു വിഭാഗവും. മുഴുവൻ ജില്ലാ പ്രസിഡൻ്റുമാരും പങ്കെടുക്കുന്ന യോഗത്തിൽ സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നില്ലെങ്കിൽ പാർട്ടി വലിയ പ്രതിസന്ധി നേരിടേണ്ടി വരും. തോമസ് കെ…

Read More

കോഴിക്കോട് മാവൂരിൽ തീപിടുത്തം അഗ്നിരക്ഷാ സേനയുടെ ഇടപെടല്‍ ഒഴിവാക്കിയത് വൻ ദുരന്തം

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ തീപിടുത്തം. താത്തൂര്‍ മുതിരിപ്പറമ്പില്‍ മലയിലെ അടിക്കാടുകള്‍ക്കും പുല്ലിനുമാണ് ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ തീ പിടിച്ചത്. മുതിരിപ്പറമ്പിലെ ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറിക്ക് സമീപമാണ് തീപടർന്നത്. ഉടൻ തന്നെ മുക്കത്തു നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തി തീയണച്ചു. കനത്ത ചൂടും കാറ്റും തീ ആളിക്കത്തുന്നതിന് കാരണമായി. ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും തീ വ്യാപിക്കാതിരുന്നത് അഗ്നിരക്ഷാ സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ…

Read More

സുഷിരങ്ങൾ ഉള്ള ബക്കറ്റുകളിൽ കഴുകാനുള്ള വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിന്റെ സൂത്രം ഇതാണ്

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കഴുകാനുള്ള തുണികൾ ഇട്ടു വയ്ക്കുന്ന ഒരു ബാസ്കറ്റ് ഉണ്ടാകും. എന്നാലും ചുരുക്കം ചിലർ ബാസ്‌ക്കറ്റിലൊന്നും ഇടാതെ അവിടെയും ഇവിടെയും വലിച്ചെറിയാറും ഉണ്ട്. അഴുക്കുള്ള തുണികൾ ഇടനായുള്ള ബാസ്‌ക്കറ്റിൽ നിറയെ ദ്വാരങ്ങൾ ഉണ്ടായിരിക്കും. എന്തിന് വേണ്ടിയാണ് ഈ ബാസ്‌കറ്റുകളിൽ നിറയെ ദ്വാരങ്ങൾ നൽകിയിരിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലോൺട്രി ബാസ്‌കറ്റിലെ ദ്വാരങ്ങളെ ‘ലോൺട്രി ലവ്: ഫൈണ്ടിംഗ് ജോയ് ഇൻ എ കോമൺ ചോർ’ എന്ന പുസ്‌തകത്തിന്റെ രചയിതാവ് പാട്രിക് റിച്ചാർഡ്‌സൺ ഭാരവുമായാണ് ബന്ധപ്പെടുത്തുന്നത്. ബാസ്‌കറ്റിൽ നിറയെ…

Read More

ആശാവർക്കർമാർ നടത്തുന്ന സമരത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: ആശാവർക്കർമാർ നടത്തുന്ന സമരത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കടക്കം ഈ സമരം ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണിതെന്നുമാണ് ആരോപണം. സമരത്തിൽ പങ്കെടുത്ത് സംസാരിച്ച രമേശ് ചെന്നത്തല അടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് ഹർജി. അതേസമയം, ആശാ പ്രവർത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രംഗത്ത് വന്നത്. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം സമരത്തെ വിമർശിച്ചു. രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് പിന്മാറണമെന്നും…

Read More

തൃശൂരിൽ നിർത്തിയിട്ട കാറിൽ ഉടമയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ പ്രതി അറസ്റ്റിൽ

തൃശൂർ: തൃശൂരിൽ നിർത്തിയിട്ട കാറിൽ ഉടമയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ പ്രതി അറസ്റ്റിൽ. ചാലക്കുടി പോട്ടയിലാണ് സംഭവം. ഉടമയെ ഭീഷണിപ്പെടുത്തി 25,500 രൂപയാണ് തട്ടിയെടുത്തത്. പോലീസിന്റെ നിർണായക ഇടപെടലിലൂടെ മണിക്കൂറുകൾക്കകം പ്രതി പിടിയിലായി. തോട്ടപ്പറമ്പൻ സ്വദേശി ബൈജു(49)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പോട്ട സ്വദേശി പീതാംബരൻ പശുവിനെ വിറ്റു കിട്ടിയ പണവുമായി ദേശീയപാതയിലൂടെ കാറിൽ പോവുകയായിരുന്നു. മേൽപ്പാലത്തിനടുത്തെത്തിയപ്പോൾ കാലിത്തീറ്റ വാങ്ങാൻ കാർ നിർത്തിയ സമയത്തായിരുന്നു പ്രതി അതിക്രമം കാണിച്ചത്. ബൈജു…

Read More

നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ പ്രതി അറസ്റ്റിൽ

ആലപ്പുഴ: നഴ്സിങ്ങിന് ബെംഗളൂരുവിൽ അഡ്മിഷൻ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വയനാട് മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് പിടിയിലായത്. എറണാകുളം പനങ്ങാട് വച്ചാണ് ചേർത്തല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മകന് നഴ്‌സിങ് കോളേജിൽ അഡ്മിഷൻ വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് ചേർത്തല സ്വദേശിയിൽ നിന്നാണ് ഇയാള്‍ പണം വാങ്ങിയത്. 2022 ലാണ് സാദിഖ് നഴ്സിങ്ങ് കോളേജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ പണം…

Read More

അഫാന്‍ കൊന്നുതള്ളിയവരില്‍ വല്ലാതെ അടുപ്പമുണ്ടായിരുന്ന പൊന്നനുജനും;
എന്തിനീ ക്രൂരതയെന്ന് മനസ്സിലാവാതെ നാട്ടുകാര്‍

തിരുവനന്തപുരം: ഹൃദയം നുറുക്കിയ കൂട്ടക്കൊലയുടെ നടുക്കം മാറാതെ വെഞ്ഞാറമൂട് സ്വദേശികള്‍.  23കാരനായ അഫാന്‍ കൊന്നുതള്ളിയ അഞ്ചുപേരില്‍ ഏറെ ഇഷ്ടപ്പെട്ട അനുജനും പ്രായമേറെയായ മുത്തശ്ശിയുമുണ്ടെന്നതില്‍ അയല്‍വാസികള്‍ക്കു പോലും അമ്പരപ്പ്. 13 വയസ്സുള്ള അനുജന്‍ അഫ്‌സാന്‍, പിതാവിന്റെ മാതാവ് 88കാരിയായ സല്‍മാ ബീവി, അഫാന്റെ പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, കാമുകിഫര്‍സാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്.  പ്രതിയുടെ ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അഫ്‌സാന്‍ എട്ടാംക്ലാസിലാണ് പഠിക്കുന്നത്. ഇന്നലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതാണ്…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതിയുടെ മൊഴിയില്‍ അടിമുടി ദുരൂഹത

വെഞ്ഞാറമൂട്: കേരളത്തെ ഞെട്ടിച്ച്‌ വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതിയുടെ മൊഴിയില്‍ അടിമുടി ദുരൂഹത. മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത് പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍റെ മൊഴി. കടത്തെ ചൊല്ലി വീട്ടില്‍ ഇന്ന് തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കില്‍ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നും അഫാൻ മൊഴി നല്‍കിയിട്ടുണ്ട്. ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി കൊല നടത്തിയതെന്നാണ് മൊഴി. വിദേശത്ത് സ്പെയര്‍പാര്‍ട്സ്…

Read More

ദക്ഷിണ റെയിൽവേ 14 ജോഡി തീവണ്ടികളിൽ ജനറൽ കോച്ച് വർദ്ധിപ്പിക്കും; 6 എണ്ണം കേരളത്തിലൂടെ ഓടുന്നവ

തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിൽ 14 ജോഡി ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിക്കുന്നു. ഇതിൽ ആറ് ജോഡി വണ്ടികൾ കേരളത്തിലൂടെ സർവീസ് നടത്തുന്നവയാണ്. മാർച്ച് മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. 1-2 കോച്ചുകളാണ് കൂടുതലായി ഘടിപ്പിക്കുന്നത്. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലായി വർധിപ്പിക്കാനുള്ള നയം കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുമെന്നതിന്റെ സൂചനയാണിത്. കോവിഡിന് ശേഷം കുറച്ച ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണിത്. ട്രെയിനുകളിൽ മുന്നിലും പിന്നിലുമായി രണ്ട് വീതം (ആകെ നാല്) ജനറൽ കോച്ചുകൾ ഉണ്ടാകും….

Read More

വയോധികയെ കെട്ടിയിട്ട് സ്വർണം കവർച്ച ചെയ്ത കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിലായി

ആലപ്പുഴ: മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർച്ച ചെയ്ത കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ തുടിക്കോട്ടുകോണം മൂല പുത്തൻവീട്ടിൽ അഖിലിനെ (22) ആണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കടന്നുകളഞ്ഞ പ്രതി പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിൽ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് രാജേഷ് എന്നയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് മറ്റൊരു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial