Headlines

kerala14.in

എമ്പുരാന് കടുംവെട്ട്; പതിനേഴ് ഭാഗങ്ങൾ ഒഴിവാക്കും

വിമർശനങ്ങള്‍ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്ത എന്പുരാനില്‍ മാറ്റങ്ങള്‍ വരുത്തുന്നു. വിമര്‍ശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുക നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളന്‍ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. വ്യാഴാഴ്ചയോ‌ടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും. പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന്‍റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇത് റീ സെൻസറിംഗ് അല്ല,…

Read More

തലമുടി വെട്ടാൻ എത്തിയ പതിനൊന്നുകാരനെ പീഡിപ്പിച്ച ബാർബറെ പോലീസ് അറസ്റ്റ് ചെയ്തു

    പാലക്കാട്:  തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ എം ബിനോജാണ് പീഡിപ്പിച്ചത്. 46 കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാർബർ ഷോപ്പിലെത്തിയ 11കാരനെ ഇയാൾ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. വിവരം കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനോജിനെ പൊലീസ് പിടികൂടിയത്. തുടർന്ന് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്

Read More

രാത്രികാലങ്ങളിൽ കടകൾ കേന്ദ്രീകരിച്ചു മോക്ഷണം നടത്തുന്ന യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

മനാമ: രാജ്യത്തെ വിവിധയിടങ്ങളിലെ കടകളിൽ മോഷണം നടത്തിയ രണ്ട് യുവാക്കൾ പിടിയിലായി. 21 ഉം 29ഉം വയസുള്ള പ്രതികളാണ്. ഇവരെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിൻ്റെ നേതൃത്ത്വത്തിൽ പിടികൂടിയത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലേക്കുള്ള കടകളായിരുന്നു മോഷണം നടത്തിയിരുന്നത്. മോഷണം സംബന്ധിച്ച പരാതി ലഭിച്ചതുമുതൽ അന്വേഷണ ഉദ്യോഗസ്ഥർ ആരംഭിച്ചിരുന്നു. പഴുതടച്ചുള്ള അന്വേഷത്തിലൂടെയും രഹസ്യവിവര ശേഖരങ്ങളുടേയും ഉദ്യോഗസ്ഥർ പ്രതികളെ തിരിച്ചുപിടിച്ചു. പ്രതികൾക്കെതിരയായ നിയമനനടപടികൾ നടന്നുവരികയാണ്. രണ്ട് പേരെയും പബ്ലിക് പ്രോ സിക്യൂഷൻ കൈമാറ്റം.

Read More

ചാലക്കുടിയിൽ വീണ്ടും പുലി ഭീതിയിൽ നാട്ടുകാർ വളർത്തു നായയെ ആക്രമിക്കാൻ ശ്രമിച്ചു പുലി

തൃശ്ശൂര്‍: ചാലക്കുടി വീണ്ടും പുലി ഭീതിയിൽ. ഇന്നലെ രാത്രിയിൽ വളര്‍ത്തു നായയെ പുലി ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്നനാട് കുറുവക്കടവ് സ്വദേശി ജനാര്‍ദ്ദന മേനോന്റെ വീട്ടിലായിരുന്നു ഇന്നലെ പുലിയെത്തിയത്. നായയുടെ കുരകേട്ട് വീട്ടുകാര്‍ ജനാലയിലൂടെ ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. നായയുടെ കൂട് പൊളിക്കാൻ ശ്രമം നടത്തിയിട്ടാണ് പുലി പിൻവാങ്ങിയത്. ഏറെ നേരം നായുടെ കൂടിന് ചുറ്റും നടന്നെന്നും ആക്രമിക്കാൻ ശ്രമിച്ചെന്നും വീട്ടുകാർ പറഞ്ഞു. ചാലക്കുടി നഗരത്തില്‍ പുലിയെ കണ്ടതിന് പിന്നാലെയാണ് അന്നനടയിലും പുലിയുടെ…

Read More

ഇടുക്കിയിലെ നവജാത ശിശുവിന്റെ മൃതദേഹം: ജനിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, അമ്മ പിടിയിൽ

തൊടുപുഴ: ഇടുക്കി രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ ശരീര ഭാഗം ലഭിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രസവിച്ച ഉടനെ കുട്ടിയെ കൊലപ്പെടുത്തി മാതാവ് കുഴിച്ചിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി രാജാക്കാട് പൊലീസ് അറിയിച്ചു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് ഝാർഖണ്ഡ് സ്വദേശിനിയായ പൂനം സോറൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഝാർഖണ്ഡ് സ്വദേശിനിയായ 21 വയസ്സുള്ള പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷമാണ് ഝാർഖണ്ഡ് സ്വദേശിയായ…

Read More

കഴക്കൂട്ടത്ത് വൻ ലഹരിവേട്ട. പിടിച്ചെടുത്തത് 2000 കിലോയോളം പുകയില ഉല്പന്നങ്ങളും ലഹരി മിഠായികളും

തിരുവനന്തപുരം: കഴക്കൂട്ടത്ത് വൻ ലഹരിവേട്ട. അസം സ്വദേശിയായ അജ്മൽ അലി എന്നയാളുടെ വാടക വീട്ടിലും ഗോഡൗണിലും ബന്ധുവീട്ടിൽ നിന്നുമായി വൻതോതിൽ നിരോധിത പുകയില ഉല്പന്നങ്ങളും ലഹരി മിഠായികളും പിടികൂടി. 2000 കിലോയോളം പുകയില ഉല്പന്നങ്ങളാണ് എക്സസൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതിന് ഒരു കോടിയോളം രൂപ വിലവരുമെന്നാണ് എക്സൈസ് അറിയിക്കുന്നത്. ഇന്നലെ രാവിലെ നെയ്യാറ്റിൻകര എക്സൈസ് സംഘം 30 കിലോ പുകയില ഉല്പന്നങ്ങളുമായി മറ്റൊരാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടത്ത് പരിശോധന…

Read More

ബോക്സ് ഓഫീസിന് തീയിട്ട് എമ്പുരാൻ; രണ്ടാം ദിവസം പൂർത്തിയാകും മുന്നേ 100 കോടി ക്ലബ്ബിൽ

100 കോടി ക്ലബിൽ അംഗത്വം എടുത്ത് എമ്പുരാൻ. 48 മണിക്കൂറിനുള്ളിൽ 100 കോടി എന്ന നേട്ടത്തിലെത്താൻ സിനിമയ്ക്ക് സാധിച്ചത്. സിനിമാ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടമാണ് എമ്പുരാൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ രാഷ്ട്രീയം ചോടിപ്പിച്ച സംഘപരിവാർ ഉയർത്തിയ ഹേറ്റ് ക്യാമ്പയിൻ മറികടന്നാണ് എമ്പുരാൻ ഈ നേട്ടത്തിലെത്തിയത്. നൂറു കോടി ക്ലബിലെത്തിയ വിവരം മോഹൻലാലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജയത്തിന്റെ ഭാഗമായതിന് ആരാധകർക്കെല്ലാവർക്കും ഹൃദയംഗമമായ നന്ദിയും താരം രേഖപ്പെടുത്തി. സിനിമ ഉള്‍പ്പടെയുള്ള സകലമേഖലയും തങ്ങളുടെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കു‍മ്പോഴാണ് ഒരു…

Read More

തൊഴിലുറപ്പ് തൊഴിലാളി കൂടെ വേതനം കൂട്ടി; കേരളത്തിൽ 23 രൂപയുടെ വര്‍ധനവ്

സർക്കാർ പദ്ധതികളുമായും സബ്‌സിഡികളുമായും ബന്ധപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് 369 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 23 രൂപയാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. (Centre hikes MGNREGS wages)സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമീണ വികസന മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. പ്രതിദിന വേതനനിരക്കില്‍ 7 രൂപ മുതല്‍ 26 രൂപയുടെ വരെ വര്‍ധനവാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലേക്കായി ഉണ്ടായിരിക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം,…

Read More

എമ്പുരാന്‍ വിവാദം സെന്‍സര്‍ ബോര്‍ഡിലെ ആർ എസ് എസ് നോമിനികള്‍ക്കെതിരെ ബിജെപി;സെന്‍സറിങ്ങില്‍ വീഴ്ച

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ സെൻസർ ബോർഡിലെ ആർ എസ് എസ് അംഗങ്ങൾക്ക് വീഴ്ച പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിൽ സംഘ്പരിവാർ സംഘടനകൾക്കെതിരെ വിമർശനം ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യോഗത്തിൽ വിമർശനം ഉയർന്നത്. അതേസമയം എമ്പുരാൻ്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ വ്യക്തമാക്കി. സിനിമയിൽ ചില പരാമർശങ്ങൾ മാറ്റാൻ സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു യോഗത്തിലെ വിമർശനം. ആർഎസ്എസ് നോമിനേറ്റ് ചെയ്തവർ…

Read More

സ്കൂട്ടർ സ്വകാര്യ ബസുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതികൾക്ക് രക്ഷകനായി മന്ത്രി

കൊല്ലം: ഇരുമ്പുപാലത്തിനടുത്ത് ബസുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികരായ കാവനാട് സ്വദേശികൾക്ക് മന്ത്രി രക്ഷകനായി. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ നിന്നും ജില്ലാ പഞ്ചായത്ത് ഹാളിൽ മടങ്ങും വഴിയാണ് യുവതികൾ രക്തം വാർന്ന റോഡിൽ കിടക്കുന്നത്. മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി അതുവഴി വന്ന ഓട്ടോറിഷയിൽ യുവതികളെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് അപകടം സൃഷ്ടിച്ച സ്വകാര്യ ബസ്സിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കൊല്ലം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial