ഉപ്പുതറ സ്വദേശി രജനിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ ഭർത്താവ് സുബിൻ തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി: ഇടുക്കി ഉപ്പുതറ സ്വദേശി രജനിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ ഭർത്താവ് സുബിൻ തൂങ്ങിമരിച്ച നിലയിൽ. വീടിനടുത്ത് ആൾപ്പാർപ്പില്ലാതെ കാടു പടർന്നു കിടന്നിരുന്ന പറമ്പിലെ മരത്തിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്തായിപ്പാറ എംസി കവലയ്ക്ക് സമീപം മലേക്കാവിൽ സുബിൻറെ ഭാര്യ രജനിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്ന് മുറിവിൽ നിന്ന് രക്തം വാർന്നാണ് രജനി മരിച്ചത്. കല്യാണം കഴിഞ്ഞതു മുതൽ സുമ്പിനും രജനിയും…

