Headlines

kerala14.in

കണ്ണൂരിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു

ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് കണ്ണൂര്‍: കണ്ണൂര്‍ കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്. വീടിനടുത്തുള്ള പച്ചക്കരി തോട്ടത്തില്‍ കൃഷിജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടു തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ മരണം സംഭവിച്ചു.

Read More

ചാലക്കുടി വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു

ബന്ധുവീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ അപകടം, ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി, സഹോദരങ്ങള്‍ മരിച്ചുമുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. തൃശൂര്‍: ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: കുങ്കിയാനയെ എത്തിച്ചു; ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും,…

Read More

മുന്‍വൈരാഗ്യം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഏഴുമാസം പ്രായമുള്ള കുഞ്ഞിനും പരിക്ക്

കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശി അരുണ്‍ പിതാവ് സത്യന്‍, അമ്മ ലത എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണം. വെള്ളാരംകുന്നില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അരുണ്‍, മാതാവ് ലത, പിതാവ് സത്യന്‍, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവര്‍ നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ട് വര്‍ഷം മുമ്പ് കുടുംബാംഗങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ ഈ ആക്രമി സംഘം കുടുംബത്തെ…

Read More

സർക്കാരിന് ആശാ വർക്കർമാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സർക്കാരിന് ആശാ വർക്കർമാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശ വർക്കർമാർക്ക് കൂടുതൽ ഓണറേറിയം നൽകുന്നത് രാജ്യത്ത് കേരളത്തിൽ മാത്രമാണ്. ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിച്ചാൽ ആവശ്യങ്ങളിൽ തീരുമാനമെടുക്കുമെന്നും ആനുകൂല്യങ്ങൾ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ധനവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധനമന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന വേതന തുക ഉടൻ വിതരണം ചെയ്യുക, ഓണറേറിയം വർദ്ധിപ്പിക്കുക, 62 വയസ്സിലെ…

Read More

ലേഖനവിവാദത്തിൽ ശശി തരൂർ എംപിയെ രൂക്ഷമായി വിമർശിച്ചും ശക്തമായ മറുപടി നൽകിയും മുസ്‌ലിം ലീഗും എം എം ഹസനും രംഗത്ത്

മലപ്പുറം: കേരള സർക്കാരിനെ പ്രശംസിച്ചുള്ള ലേഖനവിവാദത്തിൽ ശശി തരൂർ എംപിയെ രൂക്ഷമായി വിമർശിച്ചും ശക്തമായ മറുപടി നൽകിയും മുസ്‌ലിം ലീഗും എം എം ഹസനും രംഗത്ത്. താൻ വ്യവസായി മന്ത്രിയായ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. സ്വന്തം മണ്ഡലത്തിലെ സംരംഭകരോട് എങ്കിലും തരൂർ സംസാരിച്ചിരുന്നുവെങ്കിൽ ലേഖനം എഴുതുമായിരുന്നില്ലെന്നും തരൂരിന് ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്നുമാണ് എംഎം ഹസൻ കുറ്റപ്പെടുത്തിയത്. എകെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്താണ് കേരളത്തിന്‍റെ വ്യവസായ ഭൂപടം മാറിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു….

Read More

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 300 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 300 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54 കോടി രൂപയാണ്‌ പദ്ധതിക്കായി നൽകിയത്‌. ബജറ്റിലെ വകയിരുത്തൽ 679 കോടിയും. രണ്ടാം പിണറായി സർക്കാർ 4267 കോടിയോളം രൂപ കാസ്‌പിനായി ലഭ്യമാക്കി. അടുത്ത സാമ്പത്തിക വർഷത്തേയ്‌ക്കുള്ള ബജറ്റിൽ 700 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്‌. കുടുംബത്തിന്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ്‌…

Read More

ആർഎൽവി രാമകൃഷ്ണനെ ജാതീയ അധിക്ഷേപം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറാക്കി

കൊച്ചി: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ കലാമണ്ഡലം സത്യഭാമക്കെതിരെ എസ് സി-എസ് ടി അട്രാസിറ്റി വകുപ്പുകൾ ചേർത്ത് കുറ്റപത്രം തയ്യാറാക്കി. പട്ടികജാതിക്കാരനെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സത്യഭാമ സംസാരിച്ചതെന്നും ആർഎൽവി രാമകൃഷ്ണനോട് സത്യഭാമക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്നും രാമകൃഷ്ണൻ്റെ ജാതിയെ കുറിച്ച് അറിയില്ലെന്ന സത്യഭാമയുടെ വാദം തെറ്റാണെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റം തെളിഞ്ഞാൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യറാക്കിയത്. യൂട്യൂബ് ചാനൽ ഉടമ…

Read More

ഓട്ടോ ഡ്രൈവർ മർദിച്ചതിന് പിന്നാലെ ഗോവ മുന്‍ എംഎല്‍എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണ് മരിച്ചു

ബംഗളൂരു: ഓട്ടോ ഡ്രൈവർ മർദിച്ചതിന് പിന്നാലെ ഗോവ മുന്‍ എംഎല്‍എ ലാവൂ സൂര്യജി മംലേദര്‍ (68) കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍ വെച്ച് മംലേദറുടെ കാര്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ തട്ടിയിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറും മംലേദറും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഡ്രൈവര്‍ പലതവണ മംലേദറിനെ മര്‍ദിച്ചു. ഇതിനുശേഷം ഹോട്ടലിലേക്ക് മടങ്ങിയ മംലേദര്‍ കോണിപ്പടി കയറാന്‍ ശ്രമിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More

പാലക്കാട് ജില്ലാ ആശുപതിയിൽ തീപിടുത്തം; രോഗികളെ സുരക്ഷിതമാക്കി മാറ്റി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ നഴ്സുമാരുടെ ഡ്രസ് ചെയ്ഞ്ചിങ് മുറിയിലും മരുന്ന് സൂക്ഷിക്കുന്ന മുറിയിലുമാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റി. അരമണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും അണയ്ക്കാനായതിനാൽ മറ്റു അപകടങ്ങളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. മുറിയിൽ നിന്ന് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി…

Read More

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേളയ്ക്ക് എത്തിയവരുടെ തിരക്ക്; 18 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർ മരിച്ചു. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. തിക്കിലും തിരക്കിലും പെട്ട് അമ്പതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14 ൽ നിന്നായിരുന്നു ഈ ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial