മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം
മുംബൈ: പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം. നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ കല്ലേറിലും അക്രമത്തിലും നിരവധി പേർക്ക് പരിക്കേറ്റു. 10 ആന്‍റി റയട്ട് കമാൻഡോസ്, രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും പരിക്കുണ്ട്. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷത്തിൽ 50 പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ചിരിക്കുകയാണ്. നാഗ്പൂരിലെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമികളെ കണ്ടെത്താൻ പൊലീസ് സി.സി.ടി.വി…

