Headlines

kerala14.in

ഗൂഗിൾ അസിസ്റ്റിന് പകരം ഇനി ജെമിനിയെ പകരകാരാനാക്കാനുള്ള തയാറെടുപ്പിൽ ഗൂഗിൾ

ആദ്യ കാലങ്ങളിൽ മിക്ക ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഗൂഗിൾ അസിസ്റ്റാണ് ലഭ്യമായിരുന്നത്. 2016 ഓടെയായിരുന്നു ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ അസിസ്റ്റന്റിന്റെ കടന്നു വരവ്. ഉപയോക്താക്കൾക്ക് വോയിസ് കമാൻഡിലൂടെ ഫോണിനെ നിയന്ത്രിക്കാനാകുമെന്ന സവിശേഷതയുമായെത്തിയ ‘അസിസ്റ്റന്‍റി’ന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. എന്നാൽ എന്തിനും ഏതിനും എഐ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ പല മാറ്റങ്ങളാണ് ദിനം പ്രതി സംഭവിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൂടി സംയോജിപ്പിച്ച ജെമിനിയുടെ വരവോടെ ഗൂഗിൾ അസിസ്റ്റന്‍റ് അപ്രസക്തമായിരിക്കുകയാണ്. ഈ വർഷം തന്നെ അസിസ്റ്റന്റിന്‍റെ സേവനം അവസാനിപ്പിച്ച്…

Read More

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്  വെയര്‍ഹൗസുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി ഐ എസ്) റെയ്ഡ്

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ നിരവധി വെയര്‍ഹൗസുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി ഐ എസ്) റെയ്ഡ് നടത്തി. സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. സുരക്ഷിതമല്ലാത്ത സര്‍ട്ടിഫൈഡ് അല്ലാത്ത ഉത്പന്നങ്ങള്‍ വിറ്റതിനാണ് നടപടി. ലക്നോ, ഗുരുഗ്രാം, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. മാര്‍ച്ച് 7 ന് ലക്നോയിലെ ആമസോണ്‍ വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡില്‍, ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 215 കളിപ്പാട്ടങ്ങളും 24 ഹാന്‍ഡ് ബ്ലെന്‍ഡറുകളും പിടിച്ചെടുത്തു. ഗുരുഗ്രാമിലെ ഫ്ലിപ്കാര്‍ട്ട് വെയര്‍ഹൗസില്‍ നടത്തിയ…

Read More

തലമുടി കുറഞ്ഞതിന് ഭാര്യയുടെ നിരന്തരമായുള്ള പരിഹാസത്തിൽ യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യ നിരന്തരം പരിഹസിക്കുന്നുവെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കിയതായി പരാതി. കർണ്ണാടക ചാമരാജ് നഗറിൽ പരമശിവമൂർത്തി (32) ആണ് ജീവനൊടുക്കിയത്. തലമുടി കുറഞ്ഞതിന് ഭാര്യയുടെ കല്യാണം കഴിഞ്ഞ നാൾ മുതൽ പരിഹസിക്കാറുണ്ട്, ഭാര്യയുടെ നിരന്തരമായ കളിയാക്കലുകൾ മാനസിക സമ്മർദത്തിലാക്കിയെന്നും ആത്മഹത്യാകുറിപ്പിൽ. ‘മറ്റൊരാളെ വിവാഹം ചെയ്താൽ മതിയായിരുന്നു. നിങ്ങൾക്ക് മുടിയില്ല. ഭർത്താവാണെന്നു പറയാൻ എനിക്ക് നാണക്കേടാണ്. നികൾക്കെന്താ മുടി വളരാത്തതെന്നും ഭാര്യ പറഞ്ഞതായി കുറിപ്പിൽ യുവാവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരന്തരം ഭാര്യയിൽ നിന്നും അവഹേളനങ്ങൾ ഏറ്റുവാങ്ങിയതായി യുവാവിൻ്റെ അമ്മ പോലീസിനോട്…

Read More

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ

ചെന്നൈ: സർക്കാർ വിരുദ്ധ സമരത്തിന് പുറപ്പെട്ട തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്. തമിഴ്‌നാട് സർക്കാരിന്റെ മദ്യ അഴിമതിക്കെതിരെ പ്രതിഷേധിക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. എഗ്‌മോറിലേക്ക് പോകുന്നതിനായി വീട്ടിൽ നിന്ന് പുറപ്പെടുമ്പോഴായിരുന്നു അണ്ണാമലൈ അറസ്റ്റിലായത്. മഹിളാ മോർച്ച അധ്യക്ഷ വാനതി ശ്രീനിവാസനും അറസ്റ്റ് ചെയ്യപ്പെട്ടവരിൽപെടും. 1000 കോടി രൂപയുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും സർക്കാരിന്റെ മദ്യ വിതരണ ശൃംഖലയായ ടസ്മാക് വഴി നടന്നെന്ന കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലിനെതിരെയായിരുന്നു…

Read More

43 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിൽ വിലക്ക്

43 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിൽ വിലക്ക്. ഈ രാജ്യങ്ങളിലുള്ളവർക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് ട്രംപ്. കർശന കുടിയേറ്റ നയങ്ങൾക്ക് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഈ 43 രാജ്യങ്ങളെ റെഡ്, ഓറഞ്ച്, യെല്ലോ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നതായി ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. റെഡ്: 11 രാജ്യങ്ങളാണ് റെഡ് ലിസ്റ്റിലുള്ളത്. അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ…

Read More

ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധം സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ വന്‍ പോലിസ് സുരക്ഷ  സെക്രട്ടേറിയറ്റ് പരിസരം പോലിസ് അടച്ചുപൂട്ടി

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന്. സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ വന്‍ പോലിസ് സന്നാഹമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം പോലിസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ്. സമരം തുടങ്ങിയിട്ട് 36 ദിവസമായെന്നും ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നില്ലെന്നും ആശാവര്‍ക്കര്‍മാര്‍ ആരോപിച്ചു. ഇന്ന് വിവിധ ജില്ലകളില്‍ ആശാ വര്‍ക്കര്‍മാര്‍ക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാന്‍ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നാണ് ആരോപണം. അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്നു…

Read More

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത: ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. രാവിലെ 10.15 ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. വഖഫ് സംരക്ഷണ വേദിയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം നിയമപരമല്ലെന്നാണ്…

Read More

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് മുക്കം വെസ്റ്റ് മണാശേരിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബസില്‍ 20 ഓളം യാത്രക്കാരുണ്ടായിരുന്നു

Read More


ഐ.എഫ്.ഡബ്യൂ,ജെ ദേശീയ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് ( ഐ.എഫ്.ഡബ്യൂ.ജെ ) ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംഘാടകസമിതി രൂപീകരണയോഗം സ്റ്റാച്യൂ പൂർണഹോട്ടലിൽ സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാദുഷ തെക്കൻ സ്റ്റാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ.അബൂബക്കർ, വനിതാ വിംഗ് കൺവീനർ ശ്രീലക്ഷ്മി ശരൺ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ഷമീർ പെരുമറ്റം സ്വാഗതം പറഞ്ഞു. സംഘടനയുടെ ദേശീയ സമ്മേളനം ഏപ്രിൽ 21…

Read More

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

കോട്ടയം: കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്. മള്ളുശ്ശേരിയിൽ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് അരുൺ ബാബു. പ്രതിയെ മൂന്നുതവണ കാപ്പ ചുമത്തി നാടുകടത്തിയിരുന്നതാണ്. കോട്ടയം എസ് എച്ച് മൗണ്ടിന് സമീപത്ത് നിന്ന് പ്രതിയെ കൂടുന്നതിനിടെയാണ് ആക്രമണം ഉണ്ടയായത്. മഫ്തിയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ. പരുക്കേറ്റ സനു ഗോപാലിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial