ചെക്ക് കേസിലെ അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി, സഹായിയുടെ ഗൂഗിൾ പേ വഴി പണം കൈപ്പറ്റി; പോലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി
ഇടുക്കി: ചെക്ക് കേസിലെ അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ പോലീസുകാരനെ പിടികൂടി വിജിലൻസ്. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ് ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ വാങ്ങിയെന്നാണ് കേസ്. സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായി. റഷീദിന്‍റെ ഗൂഗിൾ പേ വഴി പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. തൊടുപുഴ സ്വദേശിയായ സ്ത്രീയുടെ പേരിൽ ഒരു ചെക്ക് കേസുണ്ടായിരുന്നു. ഇവർ സംസ്ഥാനത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. ഇവരുടെ…

