Headlines

kerala14.in

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; മുൻ എം പി ചെങ്ങറ സുരേന്ദ്രനെ സി പി ഐയിൽ നിന്നും സസ്പെൻഡ് ചെയ്തു

കൊല്ലം: മുൻ എം.പിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് തീരുമാനം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുത്ത ചെങ്ങറ സുരേന്ദ്രനോട് വിശദീകരണം തേടിയെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന യോഗത്തിൻ്റെ…

Read More

ലഹരി വിരുദ്ധ പ്രവർത്തകൻ 14ഗ്രാം കഞ്ചാവുമായി പിടിയിൽ

പഴയങ്ങാടി: ലഹരി വിരുദ്ധ പ്രവർത്തകൻ 14ഗ്രാം കഞ്ചാവുമായി പിടിയിൽ. മാടായി വാടിക്കൽ ബോട്ട് ജെട്ടിക്ക് സമീപത്തെ പള്ളിക്കിൽ മുക്രീരകത്ത് ഫാസിൽ (40) നെ പഴയങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. സബ് ഇൻസ്പക്ടർ എൻ.കെ. സത്യനാഥന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നടന്നു പോവുകയായിരുന്ന യുവാവ് പൊലിസിനെ കണ്ട് പരുങ്ങുന്നത് കണ്ട് സംശയമുണർന്നതോടെയാണ് ഇയാളെ പിടികൂടി പരിശോധിച്ചത്. പ്രതി സജീവമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലഹരിക്കെതിരായി പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ സജീവാംഗമാണ് ഫാസിൽ. അടി വസ്ത്രത്തിന്റെ പോക്കറ്റിൽ…

Read More

ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി,മൃതദേഹം ഡ്രമ്മിലാക്കി സിമന്റ് കൊണ്ടടച്ചു ; ഭാര്യയും കാമുകനും അറസ്റ്റിൽ

മീററ്റ്: ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലാക്കി സിമന്റ് കൊണ്ടടച്ചു. ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു സംഭവം. സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുസ്കാൻ, സഹിൽ എന്നിവരെ മീററ്റ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി, അവശിഷ്ടങ്ങൾ ഇന്ദിരാനഗറിൽ സിമന്റ് നിറച്ച ഡ്രമ്മിൽ ഒളിപ്പിച്ചതായി പോലീസ് ചൊവ്വാഴ്ച പറഞ്ഞു. മീററ്റ് എസ് പി ആയുഷ് വിക്രം നൽകുന്ന വിവരമനുസരിച്ച് കൊല്ലപ്പെട്ട മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ മാർച്ച്…

Read More

കൊല്ലത്ത് എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിൽ

പറവൂർ: കൊല്ലത്ത് എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിൽ. കണ്ഠകർണ്ണൻവെളി കന്നിപ്പറമ്പിൽ സോനു (23), വാണിയക്കാട് കുട്ടൻതുരുത്ത് നികത്തിൽ വീട്ടിൽ അതുൽ (27), വെടിമറ ജി.സി.ഡി.എ കോളനിയിൽ പീടിയാക്കൽ പറമ്പിൽ അൻവർ (27) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 2.71 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ വാണിയക്കാട് നിർമാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മുനമ്പം…

Read More

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 52 കാരനായ പിതാവ് അറസ്റ്റിൽ

ലക്‌നൗ: ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 52 വയസ്സുകാരനായ പിതാവിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ലോണി ബോർഡർ പ്രദേശത്താണ് സംഭവമുണ്ടായത്. ഗ്യാൻ സിംഗ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിതാവിന്റെ അറസ്റ്റ് ഉണ്ടായത്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. ഇയാൾ മകളെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ശേഷം അയൽവാസിക്കെതിരെ പരാതിയും നൽകിയിരുന്നു. മാർച്ച് 12ന് അയൽവാസിയായ…

Read More

ഒന്നരക്കോടി മുടക്കിയ സിനിമ നേടിയത് വെറും 10,000 രൂപ! ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ

കൊച്ചി: ഫെബ്രുവരിയിലെ ലാഭ നഷ്ട കണക്കുകൾ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഫെബ്രുവരിയിൽ റിലീസ് ചെയ്ത 16 സിനിമകളിൽ 12 സിനിമകളും നഷ്ടമാണ്. 73 കോടി രൂപ മുതൽ മുടക്കിൽ 16 സിനിമകൾ റിലീസ് ചെയ്തു. അതിൽ തിയറ്ററുകളിൽ നിന്ന് തിരികെ നേടിയത് 23 കോടി രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. നാല് സിനിമകൾ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒന്നരക്കോടി രൂപ മുടക്കിയ സിനിമ തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത് 10,000 രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന…

Read More

ഒരേ നിറത്തിലുള്ള ഷര്‍ട്ട് എടുത്തു;  നടുറോഡില്‍ ഏറ്റുമുട്ടി യുവാക്കള്‍

കോഴിക്കോട്: ഒരേ കളര്‍ ഷര്‍ട്ട് എടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടുറോഡില്‍ തമ്മില്‍ തല്ലി യുവാക്കള്‍. കോഴിക്കോട് നാദാപുരം കല്ലാച്ചിയിലാണ് സംഭവം. ഒരേ കളര്‍ ഷര്‍ട്ട് എടുത്തതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് സഘര്‍ഷത്തിലേക്ക് കലാശിച്ചത്. തിങ്കളാഴച രാത്രിയോടെ കല്ലാച്ചിയിലെ തുണിക്കടയിലാണ് സംഘര്‍ഷം ഉണ്ടായത്. തുണിക്കടയില്‍ ഷര്‍ട്ട് എടുക്കാനായി എത്തിയ രണ്ട് യുവാക്കള്‍ കടയില്‍ നിന്ന് ഒരേ കളര്‍ ഷര്‍ട്ട് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ പ്രകോപിതരായ യുവാക്കള്‍ കടക്കുള്ളില്‍വച്ച് പരസ്പരം ഏറ്റുമുട്ടി. പിന്നീട് സംഘര്‍ഷം പുറത്തേക്ക് നീളുകയും റോഡില്‍ ഇറങ്ങി…

Read More

ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; ഡോക്ടർക്ക് ദാരുണാന്ത്യം

തൃശൂർ: ടോറസ് ലോറിക്ക് പിന്നിലായി കാറിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർ മരിച്ചു. തൃശൂർ ശ്രീനാരായണപുരത്തായിരുന്നു സംഭവം. കൊല്ലം കടപ്പാക്കട സ്വദേശിയായ ഡോ. പീറ്റർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പൂവുത്തുംകടവ് സർവ്വീസ് സഹകരണ ബാങ്കിനടുത്ത് ദേശീയ പാതയിലായിൽ വെച്ചാണ് സംഭവമുണ്ടായത്. അപകടത്തെത്തുടർന്ന് സാരമായി പരിക്കേറ്റ പീറ്ററിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

മെസിയുടെ കേരള സന്ദര്‍ശനം; കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോൾ ടീമിന്‍റെയും നായകന്‍ ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്‍റെയും അനുമതി കിട്ടിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറിലായിരിക്കും മെസി അടങ്ങുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുക എന്നാണ് കരുതുന്നത്. ഏഴ് ദിവസം മെസിയും അര്‍ജന്‍റീന ടീമും കേരളത്തിലുണ്ടാകുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും…

Read More

മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ പാലിക്കാതെ തിരുവനന്തപുരം മൃഗശാല

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ പാലിക്കാതെ തിരുവനന്തപുരം മൃഗശാല. മലിന ജലം ഒഴുക്കി വിടുന്നത് പൊതു അഴുക്ക് ചാലിലേക്കാണ്. മൃഗശാലയിലെ മലിനജലം ശുദ്ധീകരിക്കാതെയാണ് ഇത്തരത്തിൽ തുറന്ന് വിടുന്നത്. മൃഗ ശാലയിലെ മറ്റ് മാലിന്യങ്ങളും അനിയന്ത്രിതമായി ചാലിലേയ്ക്ക് ഒഴുക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഗുരുതര രോഗബാധിതരായ മൃഗങ്ങളുടെ വിസർജ്ജ്യം ഉൾപ്പടെയാണ് ജനവാസ മേഖലയിലേക്ക് ഒഴുക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നത്. മൃഗശാലയിൽ പ്രതിദിനം 1.6 ലക്ഷം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial