വ്യാപാര സ്‌ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ ഗൂഗിൾ പേ എന്ന വ്യാജേനെ വ്യാജ ആപ് ഉപയോഗിച്ച വിദ്യാർഥികൾ അറസ്റ്റിൽ
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ വ്യാപാര സ്‌ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ ഗൂഗിൾ പേ എന്ന വ്യാജേനെ വ്യാജ ആപ് ഉപയോഗിച്ച വിദ്യാർഥികൾ അറസ്റ്റിൽ. ചെർപ്പുളശ്ശേരിയിലെ വസ്ത്ര വിൽപനശാലയിലും ഫാൻസി കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ വിദ്യാർത്ഥികൾ വ്യാജ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് കടക്കാരുടെ പിടിയിലായത്. ഗൂഗിൾ പേ വഴിയാണ് വിദ്യാർത്ഥികൾ സാധനങ്ങൾക്ക് പണം നൽകിയത്. ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം അയച്ചതായി ഇവർ ഭാവിച്ചു. തുക അയച്ചതിന്റെ ചിഹ്നം മൊബൈൽ…

