Headlines

kerala14.in

നാട്ടുവൈദ്യൻ ഷാബ ഷെരീഫ് വധക്കേസില്‍ ഇന്ന് വിധി; ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ നിര്‍ണായകം

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഇന്ന് വിധി. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസിലുള്ളത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസില്‍പ്പെട്ടതാണ് ഷാബ ഷെരീഫ് കേസ്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും. കേസില്‍ 80 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. മൈസൂര്‍ സ്വദേശിയായ…

Read More

പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമാകില്ല;വിവാദ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി

അലഹബാദ്: പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതോ, പൈജാമയുടെ കയര്‍ പിടിച്ചുവലിക്കുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ കീഴ്‌കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിവാദ നിരീക്ഷണം. ഉത്തര്‍പ്രദേശില്‍ പവന്‍, ആകാശ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും പീന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആ സമയം അതുവഴി ഒരാള്‍ വരുന്നത് കണ്ട് അവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു….

Read More

ഹൈബ്രിഡ് കഞ്ചാവ് കടത്ത്: മോഡലും മേക്കപ്പ് ആർട്ടിസ്റ്റും കൊച്ചിയിൽ പിടിയിൽ
15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്

കൊച്ചി: മേക്കപ്പ് സാമഗ്രികളെന്ന പേരിൽ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവതികളിൽ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. രാജസ്ഥാനിൽ നിന്നുള്ള മാൻവി ചൗധരി, ഡൽഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരാണ് അറസ്റ്റിലായത്. സ്വാതി മേക്കപ്പ് ആർട്ടിസ്റ്റാണ്. മേക്കപ്പ് സാമഗ്രികളെന്ന പേരിൽ വൃത്തിയായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. സംശയം തോന്നി…

Read More

ചക്ക പറിക്കാൻ കയറി, പ്ലാവിന് മുകളിലെത്തിയപ്പോൾ ദേഹാസ്വസ്ഥ്യം; യുവാവിനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

കണ്ണൂർ: ചക്ക പറിക്കാൻ കയറി പ്ലാവിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. താഴെ ചൊവ്വ കാപ്പാട് സ്വദേശി ബിജേഷാണ് പ്ലാവിന് മുകളിൽ കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി ബിജേഷിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. വീട്ടുവളപ്പിലെ 35 അടിയോളം ഉയരം വരുന്ന പ്ലാവിന്റെ മുകളിലാണ് ബിജേഷ് കുടുങ്ങിയത്. മുകളിൽ എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളായ സി വിനേഷ്, രാഗിൻ കുമാർ, ഷിജോ എ എഫ് എന്നിവർ മരത്തിന് മുകളിൽ കയറി സാഹസികമായി റോപ്പ്…

Read More

മുന്നറിയിപ്പ്, 2 ദിവസം ജലവിതരണം മുടങ്ങും, അരുവിക്കരയിലെ ജലശുദ്ധീകരണശാല പ്രവർത്തനം നിർത്തിവയ്ക്കുന്നു

     തിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവർത്തനം നിർത്തിവയ്ക്കുന്നു. തലസ്ഥാനത്ത് വിവിധ മേഖലകളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. മൂന്ന് നിർമ്മാണ പ്രവർത്തനങ്ങളേത്തുടർന്നാണ് 26.03.2025 തീയതി രാവിലെ 8 മണി മുതല്‍ 28.03.2025 തീയതി രാവിലെ 8 മണി വരെ കുടിവെള്ള വിതരണം നിർത്തിവയ്ക്കുന്നത്. ജല അതോറിറ്റിയുടെ അരുവിക്കരയില്‍ നിന്നും ഐരാണി മുട്ടത്തേക്കു പോകുന്ന,  ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി വെന്‍ഡിങ്‌ പോയിന്റിനു സമീപമുള്ള കേടായ ബട്ട‍ർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്നതും  പി.ടി.പി നഗറില്‍ നിന്നും…

Read More

സ്കൂളിൽ അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം, ഹെഡ്മാസ്റ്ററെ മർദ്ദിച്ചു; 20 വയസുകാരൻ പൊലീസിന്റെ പിടിയിൽ

       വർക്കല : തിരുവനന്തപുരം വർക്കലയിൽ സ്കൂളിൽ അതിക്രമം നടത്തിയ 20 വയസുകാരൻ പൊലീസിന്റെ പിടിയിൽ. തോണിപ്പാറ സ്വദേശിയായ രഞ്ജിത്താണ് പൊലീസ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. വർക്കല ഹരിഹരപുരം സെന്റ് തോമസ് യു പി സ്കൂളിൽ ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. രണ്ട് യുവാക്കളോടൊപ്പം ബൈക്കിൽ സ്കൂളിൻ്റെ മുൻവശത്ത് വന്നിറങ്ങുകയായിരുന്നു അക്രമി. സ്കൂൾ വിദ്യാർത്ഥികളുമായി പുറത്തേക്ക് പോകാൻ തയ്യാറായി നിന്ന കാറിൻ്റെ ചില്ലുകൾ അടിച്ച് തകർത്ത് പ്രതി കുട്ടികളെ ഭയപ്പെടുത്തുകയായിരുന്നു. ഇത്…

Read More

രക്ഷിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് ഇടുക്കിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

ഇടുക്കിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കാഞ്ചിയാര്‍ സ്വദേശി ഗോകുല്‍ ആണ് മരിച്ചത്. രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതാണു കാരണം. ഇന്ന് രാവിലെയാണ് സംഭവം. ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ഗോകുലിനെ പിതാവ് വഴക്ക് പറഞ്ഞിരുന്നു. അടുക്കളയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേരികുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍.

Read More

രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി; മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം  : കൊല്ലം താന്നിയിൽ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് , ഭാര്യ സുലു എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. അജീഷിന് ചില ആരോഗ്യ പ്രശ്നങ്ങളും, സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന…

Read More

പതിമൂന്ന് വയസുകാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; മൂന്ന് പേർക്ക് ദാരുണാന്ത്യം

ഷാർജ: ഷാർജയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോടിച്ച വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് ഇമാറാത്തി ആൺകുട്ടികൾക്ക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. 13നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇഫ്താറിനായി ബന്ധു വീട്ടിലേക്ക് പോകും വഴിയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. 13 വയസ്സുകാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൽബ റോഡിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. വാഹനമെത്തിയത് അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് റോഡിൽ നിന്ന് തെന്നി മാറുകയും തീപിടിക്കുകയുമായിരുന്നു. മൂന്ന് പേരും കാറിനുള്ളിൽ…

Read More

അനുമതിയില്ലാതെ എഴുന്നള്ളിപ്പിന് എത്തിച്ചു; ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

കോഴിക്കോട്: ബാലുശേരിയിൽ അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയായ ​ഗജേന്ദ്രനെയാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് അനുമതിയില്ലാതെ ആനയെ എത്തിച്ചതിനാണ് വനം വകുപ്പിന്റെ നടപടി. ആനയെ കസ്റ്റഡിയിലെടുത്ത ശേഷം ഡോക്ടർമാർ പരിശോധിക്കുകയും ചെയ്തു. ആനയുടെ പരിപാലനത്തിനായി ഉടമയ്ക്ക് തന്നെ ആനയെ പിന്നീട് വിട്ടു നൽകുകയും ചെയ്തു. കോടതി ആവശ്യപ്പെടുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ആനയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial