കശാപ്പ് ചെയ്യാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി; മൂന്നു പേരെ കുത്തി പരിക്കേൽപ്പിച്ചു
കോഴിക്കോട്: കശാപ്പ് ചെയ്യാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ഓടുന്നതിനിടെ വഴിയിൽ കണ്ട മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ചേളന്നൂർ പാലത്താണ് സംഭവം നടന്നത്. ഇറച്ചിക്കട നടത്തുന്നയാൾ കശാപ്പ് ചെയ്യാൻ കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. ഊട്ടുകുളം കുമാരസ്വാമി ബസാറില്‍ എത്തിയ പോത്ത് മത്സ്യത്തൊഴിലാളിയായ ഇസ്മയിലിനെയാണ് ആദ്യം കുത്തിയത്. തുടര്‍ന്ന് ഇതര സംസ്ഥാനക്കാരനായ ലോട്ടറി തൊഴിലാളി ശേഖറിനെ കൊമ്പില്‍ ചുഴറ്റിയെറിയുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന മറ്റൊരാളെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു….

