തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് പൊലീസിന്റെ വീഴ്ച; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്
തൃശൂര്‍: 2024ലെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് പൊലീസിന്റെ വീഴ്ച കാരണമെന്ന് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പൂരം നടത്തിപ്പ് അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണ് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക് സമര്‍പ്പിച്ചത്. പൂരം മെച്ചപ്പെട്ട രീതിയില്‍ നടത്താനുള്ള ശിപാര്‍ശകളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പൂരദിനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ സേവനം കൂടുതല്‍ ഉറപ്പാക്കണമെന്നുള്‍പ്പടെ നിര്‍ദേശങ്ങളും ശിപാര്‍ശകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സുകള്‍ കൂടുതലായി സജ്ജീകരിക്കണം. പൂരത്തിന് മുന്നോടിയായി വകുപ്പുകളുടെ യോഗങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട്…

