Headlines

kerala14.in

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു; ആളപായമില്ല

     നെടുമങ്ങാട് : നെടുമങ്ങാട് കൊല്ലംകാവിന് സമീപം കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു.  കൊല്ലങ്കാവ് വളവിലായിരുന്നു അപകടം. നെയ്യാറ്റിൻകരയിൽ നിന്നും ആനാട് ഭാഗത്തെ വീട് പണിക്കായി എത്തിയ വാഹനമാണ് ഓടുന്നതിനിടെ തീപിടിച്ചത്. ലോറി ഡ്രൈവർ ഇറങ്ങി ഓടി മാറിയതിനാൽ ആർക്കും പരിക്കുണ്ടായില്ല. പഴകുറ്റിയിൽ എത്തിയപ്പോൾ പുക ഉയർന്നതായും തീ കത്തിയതിനെ തുടർന്നാണ് വാഹനം നിർത്തി ഇറങ്ങിയതെന്നും ഡ്രൈവർ പറഞ്ഞു. നെടുമങ്ങാട് നിന്നും മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലോറിയുടെ മുൻഭാഗം പൂർണമായും…

Read More

ഇനി ‘സൊമാറ്റോ’ അല്ല പകരം ‘എറ്റേണൽ ‘; പേര് മാറ്റാനൊരുങ്ങി കമ്പനി

     പുത്തൻ മാറ്റവുമായി സൊമാറ്റോ കമ്പനി. കമ്പനിയുടെ പേര് ‘സൊമാറ്റോ ലിമിറ്റഡ്’ എന്നതിൽ നിന്ന് ‘എറ്റേണൽ ലിമിറ്റഡ്’ ആയി മാറ്റാൻ അംഗീകാരം നൽകി കമ്പനി ഡയറക്ടർ ബോർഡ്. സൊമാറ്റോ സിസിഇഒ ദീപീന്ദർ ഗോയൽ ഓഹരി ഉടമകൾക്ക് അയച്ച കത്തിലാണ് പേര് മാറ്റാൻ അംഗീകാരം ലഭിച്ചതായി അറിയിച്ചത്. ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും, എന്നാൽ സ്റ്റോക്ക് ടിക്കർ സൊമാറ്റോയിൽ നിന്ന് എറ്റേണലിലേക്ക് മാറും. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യൂർ എന്നീ നാല്…

Read More

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് ഇന്ന്

സംസ്ഥാന സർക്കാരിന്റെ അഞ്ചാമത്‌ ബജറ്റ്‌ ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ഇന്ന് രാവിലെ ഒൻപത് മണിക്ക് നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയില്‍ വയ്‌ക്കും. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേത വരുമാന വർധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത ഇടതു നയങ്ങളില്‍ നിന്ന് വഴിമാറിയുള്ള മാറ്റങ്ങള്‍ കൂടിയാണ് ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്….

Read More

കണ്ണൂർ സ്വദേശി അനാമികയുടെ മരണം: പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി അനാമിക കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവർക്ക് സസ്പെൻഷൻ. പെൺകുട്ടിയുടെ മരണത്തിൽ ആരോപണ വിധേയരായ പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്‌തതായി സ്വകാര്യ സർവകലാശാലയായ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റി അറിയിച്ചു. സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും സർവകലാശാല അറിയിച്ചു. രാമനഗരയിലെ നഴ്സിങ് കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു അനാമിക. അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ…

Read More

എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങളുമായി ജമ്മു കശ്മീർ സ്വദേശികൾ കസ്റ്റംസിന്റെ പിടിയിൽ

ന്യൂഡൽഹി: വിമാനത്താവളത്തിൽ എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങളുമായി ജമ്മു കശ്മീർ സ്വദേശികൾ കസ്റ്റംസിന്റെ പിടിയിൽ. വിദേശത്തു നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണ നാണയങ്ങൾ പിടിച്ചെടുത്തത്. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇറ്റലിയിലെ മിലാനിൽ നിന്നെത്തിയതായിരുന്നു ഇരുവരും. എവിടേക്ക് കൊണ്ടുപോകാനാണ് സ്വർണം കൊണ്ടുവന്നതെന്നത് ഉൾപ്പെടെ വിശദമായി അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥർ. ജമ്മു കശ്മീർ സ്വദേശികളായ രണ്ട് പേരെയും വന്നിറങ്ങിയതു മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയായിരുന്നു. ഇരുവരെയും കുറിച്ച് കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു….

Read More

വക്കം പണ്ടാരതോപ്പിന് സമീപം കായൽക്കരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വക്കം പണ്ടാരതോപ്പിന് സമീപം കായൽക്കരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെളിവിളാകം (ആറ്റൂർ തൊടിയിൽ) ബി.എസ് നിവാസിൽ രാഹുൽ (24) ആണ് മരിച്ചത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു ഇയാൾ. രാഹുലിന്റെ സഹോദരൻ മൂന്ന് മാസം മുൻപ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമം ഇയാളെ അലട്ടിയിരുന്നു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ഉപേക്ഷിച്ച രാഹുലിനേയും സഹോദരനേയും ബന്ധുക്കളായിരുന്നു വളർത്തിയിരുന്നത്. എന്നാൽ സഹോദരനും പോയതോടെ താൻ ഒറ്റയ്ക്കായി എന്ന ചിന്തയാണ് രാഹുലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത്…

Read More

മുറിവ് തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിനെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: മുറിവ് തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിനെ സസ്പെൻഡ് ചെയ്തു. ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരമാണ് നേഴ്സ് ഫെവിക്വിക്ക് ഒട്ടിച്ച് വിട്ടത്. സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ഇവരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലുള്ള ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനുവരി 14നാണ് സംഭവം നടന്നത്. കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരൻ ഗുരുകിഷൻ അന്നപ്പ ഹൊസമണിയെ മാതാപിതാക്കൾ ഹെൽത്ത് സെന്ററിൽ…

Read More


വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തരുത്; 20 കോടിയുടെ ബംപര്‍ ലോട്ടറിയുമായി സത്യന്‍ ബാങ്കില്‍

കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ബംപര്‍ 20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി. സത്യന്‍ എന്നയാളാണു ലോട്ടറി ബാങ്കില്‍ ഏല്‍പിച്ചത്. എന്നാല്‍ തന്റെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. രണ്ടു ദിവസമായി ഭാഗ്യശാലിയെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തന്റെ സ്വകാര്യത മാനിക്കണം എന്നാവശ്യപ്പെട്ട് ഭാഗ്യശാലി രഹസ്യമായി ബാങ്കിലെത്തിയത്. മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നു വിറ്റ XD 387132 നമ്പര്‍ ടിക്കറ്റിനാണു ബംപര്‍ സമ്മാനം അടിച്ചത്. 10 ടിക്കറ്റുകളുടെ ഒരു…

Read More

സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി ; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ…

Read More

എസ്ബിഐയുടെ ലാഭം കുത്തനെ കൂടി; 84 ശതമാനം വർദ്ധനവ്

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അറ്റാദായം കുത്തനെ കൂടി. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ 84.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ പാദത്തില്‍ 16,891 കോടി രൂപയാണ് എസ്ബിഐയുടെ അറ്റാദായം. മുന്‍വര്‍ഷം സമാനകാലളവില്‍ 9,160 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ തൊട്ടുമുന്‍പത്തെ പാദമായ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനെ അപേക്ഷിച്ച് ലാഭം കുറഞ്ഞു. ഡിസംബര്‍ പാദത്തില്‍ 7.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ 18,330 കോടിയായിരുന്നു ലാഭം. ഇക്കാലയളവില്‍ പലിശ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial