Headlines

kerala14.in

അമേരിക്കൻ ഭരണകൂടം തങ്ങളോട് മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്നു അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാർ.

അമൃത്‌സർ: കൈകളിലും കാലുകളിലും വിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാർ. ഇന്നലെ അമേരിക്കയുടെ സൈനിക വിമാനത്തിൽ അമൃത്സറിലെത്തിച്ച ഇന്ത്യക്കാരാണ് അമേരിക്കൻ ഭരണകൂടം തങ്ങളോട് മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്ന് ആരോപിക്കുന്നത്. കാലുകളും കൈകളും വിലങ്ങുകളാൽ ബന്ധിച്ചിരുന്നെന്നും വിമാനത്തിലെ സീറ്റിൽ നിന്നും ചലിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നെന്നും ഇവർ വെളിപ്പെടുത്തി. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ്. സൈനിക വിമാനം സി-17 ഇന്നലെയാണ് പഞ്ചാബിലെ അമൃത്‌സറിലിറങ്ങിയത്. ഉച്ചയോടെ ശ്രീ…

Read More

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ രഹസ്യ വിവരത്തെതുടർന്ന് പോലീസ് പിടികൂടി

തൃശൂർ: വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. കുന്നംകുളം പൊലീസാണ് പിടിയിലായത്. ലഹരി വസ്‌തുക്കളുടെ സഹായത്തോടെയുള്ള ക്രിമിനൽ കേസുകളിലും യുവാവ് പ്രതിയാണ്. പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് വീട്ടിൽ സനുവാണ് (26) പോലീസ് പിടിയിലായത്. കുന്നംകുളം മേഖലയിലെ എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമം, കവർച്ച തുടങ്ങിയ കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് പെരുമ്പിലാവിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ്…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളെ റാഗ് ചെയ്ത പരാതിയിൽ 11 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. പരാതിക്ക് പിന്നാലെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിനെ തുടർന്ന് 11 എംബിബിഎസ് വിദ്യാർഥികളെ സസ്പെന്റ് ചെയ്തു. രണ്ടാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി. സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി. കോളേജ് ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാഗ് ചെയ്തതായാണ് പരാതി. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി….

Read More

സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽപി, യുപി, ഹൈസ്കൂൾ 8,9 ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ ആണ് പ്രസിദ്ധീകരിച്ചത്. എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 18മുതൽ ആരംഭിക്കും. എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച്‌ 27ന് അവസാനിക്കും. 8,9 ക്ലാസുകളിലെ പരീക്ഷകൾ   ഫെബ്രുവരി 24മുതൽ ആരംഭിക്കും. മാർച്ച്‌ 27ന് പരീക്ഷകൾ അവസാനിക്കും. എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു

പാലക്കാട്: സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി പന്ത്രണ്ടരയോടെയാണ് എൺപത്തിനാലുകാരിയായ ചിന്ന അന്തരിച്ചത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലായിരുന്ന രാധാകൃഷ്ണൻ വിവരം അറിഞ്ഞതിന് പിന്നാലെ നാട്ടിലേക്ക് തിരിച്ചു. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന് ചിന്നയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാധാകൃഷണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ : രാജൻ (പരേതൻ),…

Read More

മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കുന്ന സംഘങ്ങളെ തേടി പൊലീസ് അന്വേഷണം

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കുന്ന സംഘങ്ങളെ തേടി പൊലീസ് അന്വേഷണം തുടങ്ങി. രാജസ്ഥാനിൽ നിന്ന് ഒട്ടകങ്ങളെ എത്തിച്ചാണ് കശാപ്പ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കുമെന്നായിരുന്നു പ്രചാരണം. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരിൽ കിലോക്ക് 700 രൂപയുമാണ് ഒട്ടക ഇറച്ചിക്ക വില. വാട്ട്‌സ്ആപ്പിലൂടെ പരസ്യം ചെയ്താണ് ഒട്ടക ഇറച്ചിക്ക് ആവശ്യക്കാരെ കണ്ടെത്തുന്നത്. ഒട്ടകത്തെ…

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളജ് ഹോസ്റ്റിലിൽ വെച്ച് ഒന്നാം വർഷം എംബിബിഎസ് വിദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാഗ് ചെയ്തുവെന്ന വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയർ വിദ്യാർഥികളുടെ പരാതി. ഇതിൽ പ്രിൻസിപ്പൽ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. തുടർ നടപടിക്കായി റിപ്പോർട്ട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറി

Read More

ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം

തിരുവനന്തപുരം:കേരള സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസുകളിൽ ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്കും. സർവകലാശാലയിലെ വിസി മോഹനൻ കുന്നുമ്മലിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് സമരമെന്ന് എസ്എഫ്ഐ അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസമായിട്ടും വിദ്യാർഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വിസിയുടെ നയത്തിനെതിരെ ആണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്

Read More

മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരി മരിച്ചു. മാരായമുട്ടം ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനി അരവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകള്‍ എട്ടുവയസ്സുകാരി ബിനിജയാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് മടങ്ങി വരുമ്പോള്‍ വീട്ടിനടുത്തുവച്ചാണ് അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണത്. ബിനിജയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എസ്എടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Read More

കാസര്‍കോട്‌ കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ ചാടി പോയി

കാസര്‍കോട്‌ കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടില്‍ നിന്ന് എത്തിയ വനംവകുപ്പ് സംഘം മേഖലയില്‍ തുടരുന്നു. വയനാട്ടില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം മൂന്ന് മണിയോടെയാണ് മയക്കുവെടി വച്ചത്. പുലിയ്ക്ക് മയക്കുവെടിയേറ്റതായും സംശയമുണ്ട്. പ്രദേശത്ത് നിലവില്‍ കനത്ത മൂടല്‍ മഞ്ഞുണ്ട്. വെളിച്ചം വീണ ശേഷം തിരച്ചില്‍ തുടരും.ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലിയെ കണ്ടെത്തിയത്. തുരങ്കത്തിനുള്ളില്‍ നിന്നും ഗര്‍ജനം കേട്ടാണ് പ്രദേശവാസി സ്ഥലത്തെത്തി പുലിയെ കണ്ടത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial