താനൂരിൽ കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി പൊലീസ്
മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി പൊലീസിന് തെളിവുകൾ ലഭിച്ചു. മുംബൈയിലെ ഒരു സലൂണിലെത്തിയ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി പറഞ്ഞതായാണ് വിവരം. തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്ന സിസിടിവിയും ലഭിച്ചു. കുട്ടികൾക്കായി മുംബൈയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താനൂർ ദേവതാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്. ഇരുവരുടെയും ഫോണിലേക്ക് ഒരേ നമ്പറിൽ നിന്ന് കോൾ വന്നതായി സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച…

