കോഴിക്കോട് ലോ കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;
ഒരാള്‍ കസ്റ്റഡിയില്‍
കോഴിക്കോട്:കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.തൃശൂർ സ്വദേശിയെയാണ് ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യല്‍ നടക്കുന്നതിനാല്‍ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. ഫെബ്രുവരി 24നാണ് തൃശൂർ സ്വദേശിനിയും ഗവ. ലോ കോളജ് വിദ്യാർഥിനിയുമായ മൗസ മെഹ് റിസിനെ (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കോവൂർ ബൈപാസിലെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു രണ്ടാം വർഷ എല്‍.എല്‍.ബി വിദ്യാർഥിനിയായ മൗസ. ഒപ്പം താമസിക്കുന്ന വിദ്യാർഥി…

