സ്കൂട്ടറിൻ്റെ വില എൺപതിനായിരം: പിഴ വന്നത് ഒന്നേമുക്കാൽ ലക്ഷം, ഗതാഗത നിയമം ലംഘിച്ചത് 311 തവണ
നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്‍റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബംഗളൂരു സ്വദേശി സുദീപിനാണ് തുടർച്ചയായ ഗതാഗത നിയമ ലംഘനങ്ങൾ പണികൊടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചത്. സ്കൂട്ടറിൻ്റെ വില എൺപതിനായിരം രൂപ എന്നാൽ പിഴ വന്നത് ഒന്നേമുക്കാൽ ലക്ഷം രൂപയാണ്. സ്കൂട്ടർ ബംഗളൂരു ട്രാഫിക് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. സിഗ്നൽ തെറ്റിച്ച് വാഹനമോടിക്കൽ, അമിത…

