പി.സി ജോർജിന്റെ ആരോഗ്യ നില മെച്ചപ്പെട്ടാൽ പാലാ സബ് ജയിലേയ്ക്ക് മാറ്റും.
കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ഇന്നലെ റിമാൻഡിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആദ്യം ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറൽ ആശുപത്രിയിലും പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇസിജി വ്യതിയാനം കണ്ടെത്തിയതിനാൽ പി.സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ആരോഗ്യ നില മെച്ചപ്പെട്ടാൽ പി.സി ജോർജിനെ പാലാ…

