മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശരീരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. തോക്കാട് സ്വദേശിയായ ചെമ്മരുതി നൂറാ മന്‍സിലില്‍ മുഹമ്മദ് അഫ്നാന്‍ (24), വര്‍ക്കല കാറാത്തല ഷെരീഫ് മന്‍സിലില്‍ മുഹ്‌സിന്‍ (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ബൈക്കില്‍ കയറുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. ജില്ലാ റൂറല്‍ എസ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീം ആണ് യുവാക്കളെ പിടികൂടിയത്. രണ്ട് പ്രതികളെയും വര്‍ക്കല പൊലീസിന് കൈമാറി. ഇവരെ വൈദ്യ പരിശോധനക്ക്…

