അമ്പൂരിയിൽ കാട്ടുതീ പടർന്നു പിടിച്ചു; 150 ഏക്കറോളം കത്തിനശിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ കാട്ടുതീ പടർന്നുപിടിച്ചു. അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട വാര്‍ഡില്‍ കുറിച്ചി പ്രദേശങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്. ഉൾ പ്രദേശത്ത് ആൾത്താമസമില്ലാത്ത ഭാഗത്താണ് തീ പടർന്നത്. അടിക്കാടിന് തീപിടിച്ചാണ് കാട്ടുതീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞദിവസം വൈകുന്നേരംഈ പ്രദേശത്ത് തന്നെ ചെറിയ കാട്ടുതീ പടര്‍ന്നിരുന്നു. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേർന്ന് തീ അണച്ചിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെ അതേ സ്ഥലത്ത് വീണ്ടും തീ ആളിപ്പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘവും പ്രദേശവാസികളും സമീപ ഭാഗത്തേക്ക് തീ പടരാതെ കരിയിലകളും…

