Headlines

kerala14.in

കൊടുങ്ങല്ലൂരിൽ യുവതി കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരിൽ യുവതി കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി രതീഷിന്‍റെ ഭാര്യ ഷിനി (34)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇന്ന് ഉച്ചയോടെ ഒന്നിലധികം പലിശ ഇടപാട് സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്‍റുമാർ ഒന്നിച്ച് വീട്ടിലെത്തി തിരിച്ചടവ് തുക ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടെ ഷിനി കിടപ്പുമുറിയിൽ കയറി വാതിലടക്കുകയുമായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാരും…

Read More

ആൺ സുഹൃത്തിൻ്റെ വീട്ടിൽ വന്ന് തീ കൊളുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; 90 ശതമാനം പൊള്ളലേറ്റ യുവതി വെൻ്റിലേറ്ററിൽ

കൊച്ചി: എറണാകുളം കാലടി ശ്രീമൂലനഗരത്ത് ആൺ സുഹൃത്തിൻ്റെ വീട്ടിൽ വന്ന് തീ കൊളുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹിതയും 2 കുട്ടികളുടെ അമ്മയുമാണ് നീതു. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

Read More

പാറശാലയിൽ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദിച്ചു; സീനിയര്‍ വിദ്യാര്‍ഥികൾക്ക് എതിരെ കേസ്

തിരുവനന്തപുരം: പാറശാലയിൽ  സിഎസ്ഐ ലോ കോളേജിൽ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍. നെടുമങ്ങാട് പഴ കുറ്റി സ്വദേശി അഭിറാമാണ് നാലംഗ സംഘ മര്‍ദ്ദിച്ചത്. അഭിറാം താമസിക്കുന്ന കോളേജിന് സമീപത്തെ ഹോം സ്റ്റേയിൽ ഇന്നലെ ഉച്ചയ്ക്ക് അതിക്രമിച്ച് കയറി മർദിക്കുകയായിരുന്നു. സംഭവത്തിൽ സീനിയർ വിദ്യാര്‍ത്ഥികളായ ബിനോ,വിജിൻ, ശ്രീജിത്ത്, അഖിൽ എന്നിവര്‍ക്കെതിരെ പാറശ്ശാല പോപൊലീസ് കേസെടുത്തു. ബിനോ മര്‍ദിച്ചതായി അഭിറാമിന്‍റെ സുഹൃത്ത് പോലീസിന് പരാതി നൽകിയിരുന്നു. ഇതിന് പ്രേരിപ്പിച്ചത് അഭിറാമാണെന്ന്…

Read More

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ്ങിൻ്റെ രാജിയെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമസഭാ സമ്മേളനം ചേരാനുള്ള സമയപരിധിയും ഇന്നലെ അവസാനിച്ചിരുന്നു. തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. മണിപ്പൂർ കലാപത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ബിരേൻ സിങ്ങിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയോട് അതൃപ്തിയുള്ള ബിജെപി എംഎൽഎമാരും അവിശ്വാസത്തെ…

Read More

അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകൾ

കോഴിക്കോട്: അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകൾ. മാർച്ച് രണ്ടാം വാരം മുതൽ പണിമുക്കിയുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ലോറിയുടമ സംഘടനകളുടെയും സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെയും അറിയിച്ചു. ദീർഘകാലത്തെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ പ്രസ്താവനയിൽ പറയുന്നു.

Read More

ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മെഗാ നൃത്തസന്ധ്യയ്ക്കി​ടെ സ്റ്റേജി​ൽനി​ന്ന് വീണ് ഗുരുതരമായി​ പരി​ക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രിവിട്ടു. 46ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്. നിലവിൽ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ചികിത്സ പൂർത്തിയാക്കി ആശുപത്രി വിടുന്ന കാര്യം ബുധനാഴ്ച ഉമ തോമസ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. തന്നെ ശുശ്രൂഷിച്ച ഡോക്ടർമാർ, നഴ്സസ്, സപ്പോർട്ട് സ്റ്റാഫ്സ് എന്നിവർക്കും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങള്‍ എന്നിവർക്കും നന്ദി അറിയിച്ചായിരുന്നു ഉമ തോമസ്…

Read More

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം. പാറശാല സിഎസ്ഐ ലോ കോളേജ് മൂന്നാംവർഷ നിയമ വിദ്യാർത്ഥിയും നെടുമങ്ങാട് സ്വദേശിയുമായ അദിറാമിനാണ് മർദനമേറ്റത്. ഇന്നലെ ഉച്ചയോടെ സീനിയർ വിദ്യാർത്ഥികൾ താമസസ്ഥലത്ത് അതിക്രമിച്ച് കടന്ന് മർദ്ദിച്ചു എന്നാണ് പരാതി. നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പാറശാല പോലീസ് കേസെടുത്തിട്ടുണ്ട്.ബെനോ, വിജിൻ, ശ്രീജിത് , അഖിൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അദിറാമിൻ്റെ തലയ്ക്കടക്കം ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. ശരീരത്തടക്കം മർദ്ദിച്ചതായും പരാതിയുണ്ട്.മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അദിറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. കുറവങ്ങാട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

അനധികൃതമായി കാറിൽ കടത്തിയത് 90 ലക്ഷം രൂപ; 3 പേർ പോലീസ് പിടിയിൽ

ബെംഗളൂരു: കാറിൽ അനധികൃതമായി കടത്തിയ 90 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിലെ ഹുബ്ബള്ളിയിലാണ് സംഭവം. പിടിച്ചെടുത്ത പണത്തിന് രേഖകളില്ലായിരുന്നു. മതിയായ രേഖകൾ കൂടാതെ ഇത്രയും പണം കൊണ്ടുപോകുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കേശവ്പുർ പൊലീസ് ക്ലബ് റോഡിൽ വാഹന പരിശോധന നടന്നത്. ഈ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. പോലീസിന്റെ അന്വേഷണത്തിൽ പിടിച്ചെടുത്ത പണം ഹുബ്ബള്ളി സ്വദേശി സതീഷ് ഷെജ്‌വാദ്കറുടേതാണ് തെളിഞ്ഞു. ഇതോടെ ഇയാൾക്ക് പോലീസ് നോട്ടീസ് അയക്കുകയും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെടുകയും…

Read More

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചുകാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു

2022ൽ സംഭവിച്ച കാറപകടത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചു. കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തിലാണ് സംഭവം. ഇവർ തമ്മിലുള്ള ബന്ധത്തെ വീട്ടുകാ‌ർ എതിർത്തതിനെ തുടർന്നാണ് രജത് കുമാറും 21 വയസ്സുള്ള കാമുകി മനു കശ്യപും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം. യുവതി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. രജത് കുമാർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2022ൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial