മാൻഹോൾ വൃത്തിയാക്കാൻ കയറിയ രണ്ട് ശുചീകരണ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു.
ഗാന്ധിനഗർ: അധികാരികളുടെ നിർദ്ദേശത്തെത്തുടർന്ന് മാൻഹോൾ വൃത്തിയാക്കാൻ കയറിയ രണ്ട് ശുചീകരണ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. ദളിത് വിഭാഗത്തിൽപെട്ട 18 വയസ്സുകാരനായ ചിരാഗ് കാണു പട്ടാടിയ, 28 കാരനായ ജയേഷ് ഭാരത് പട്ടാടിയ എന്നിവരാണ് മരിച്ചത്. സുരേന്ദ്രനഗർ ജില്ലയിലെ പട്ട്ഡി താലൂക്ക എന്ന സ്ഥലത്ത് ഇന്നലെയാണ് സംഭവം. നഗരപാലിക അധികാരികളുടെ നിർദ്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച 8 മണിയോടെ ചിരാഗ്, ജയേഷ്, ചേതൻ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം മാൻ ഹോൾ വൃത്തിയാക്കാൻ എത്തിയത്. ജോലിക്കിടയിൽ മാൻ ഹോളിന് ഉള്ളിൽ…

