അരവിന്ദ് കെജ്രിവാൾ സഞ്ചരിച്ച കാറിനു നേരെ ആക്രമണം; ആക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ സഞ്ചരിച്ചിരുന്ന കാറിനു നേരെ ആക്രമണം. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി സ്ഥാനാർഥിയായ പർവേശ് വർമയാണെന്ന് എഎപി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ തോൽക്കുമോ എന്ന ഭയം കൊണ്ട് ബിജെപി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ഗുണ്ടകളെ ഏർപ്പാടാക്കി എന്ന് ആംആദ്മി പറഞ്ഞു. ബിജെപിയുടെ ഭീരുത്വം നിറഞ്ഞ ആക്രമണം കണ്ട് അരവിന്ദ് കെജ്‌രിവാൾ ഭയപ്പെടില്ലെന്നും ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക്…

