സി പി എം സംസ്ഥാന കമ്മിറ്റിയംഗം എസ്. രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു
സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയിൽ ആർ എൽ ആദർശ് (36) ആണ് മരിച്ചത്. തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറൽ മാനേജറാണ്. ദേശാഭിമാനി ഓൺലൈൻ മുൻ അസിസ്റ്റന്റ് മാനേജരുമായിരുന്നു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പഴയിൽ ഞായർ രാത്രി 9.15 ഓടെയാണ് അപകടം. ആദർശ് സഞ്ചരിച്ച കാറിൽ ചരക്കുമായിവന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സ്വകാര്യ വ്യക്തിയുടെ…

