വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ 45 വയസുകാരന്റെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ച് യുവതി; 25കാരിക്കെതിരെ കേസ്
മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ 45 വയസുകാരനായ സുഹൃത്തിന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ 25 വയസുകാരിയായ യുവതിക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജോഗീന്ദർ മഹ്‌തോ (45) എന്നയാൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പുതുവത്സരം ആഘോഷിക്കാമെന്ന പേരിൽ വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. യുവതിയും 45 വയസുകാരനും തമ്മിൽ ഏഴുവർഷമായി അടുപ്പത്തിലായിരുന്നു. ന്യൂ ഇയർ പാർട്ടിക്കായി ഇയാളെ യുവതി തന്റെ താമസസ്ഥലത്തേക്ക് യുവതി വിളിച്ചുവരുത്തുകയും വിവാഹാഭ്യർത്ഥന നടത്തുകയുമായിരുന്നു. എന്നാൽ ജോഗീന്ദർ ഇത് നിരസിച്ചതിനെത്തുടർന്ന് യുവതി അവിടെയുണ്ടായിരുന്ന മൂർച്ചയേറിയ…

