ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്ത് കൊന്ന് 40 കാരൻ; ഭാര്യയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ
ഹൈദരാബാദ്: 60 കാരിയായ ഭാര്യാമാതാവിനെ ബാലത്സംഗം ചെയ്ത് കൊന്ന് 40 കാരനായ യുവാവ്. തെലങ്കാന നാഗർകുർണൂൽ ജില്ലയിലെ കൽവാകുർത്തി മണ്ഡലത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഞായറാഴ്ച ഭാര്യാ മാതാവ് വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്. മദ്യപാനിയായ പ്രതി ഈ സമയം വീട്ടിലെത്തുകയും വയോധികയെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.തുടർന്ന് ഇവിടെവച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ മകളാണ് തുടർന്ന് പോലീസിൽ പരാതി നൽകിയത്. ബാലത്സംഗത്തിനിടെ വയോധികയെ പ്രതി ക്രൂരമായി മർദിച്ചതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ്…

