ഘടക കക്ഷികളിൽ നിന്ന് സീറ്റ് ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച സിപിഎം തന്ത്രപരമായി 4 സീറ്റുകൾ സ്വന്തമാക്കി
ഘടകകക്ഷികളിൽ നിന്ന് സീറ്റുകൾ ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സിപിഎം, തന്ത്രപരമായി 3 ഘടകകക്ഷികളുടെ 4 സീറ്റുകൾ സ്വന്തമാക്കി. ഇതോടെ ഇത്തവണ സിപിഎം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 86-ൽ നിന്നും 90 ആയി ഉയർന്നു. ‘ഇടതു സ്വതന്ത്രർ’ എന്ന ലേബലിലാണ് ഈ സീറ്റുകൾ സിപിഎം തങ്ങളുടെ അക്കൗണ്ടിലാക്കിയത്. ഭാവിയിൽ ഈ മണ്ഡലങ്ങളിൽ ‘സിറ്റിങ് സീറ്റ്’ എന്ന അവകാശവാദം ഉന്നയിക്കാൻ ഘടകകക്ഷികൾക്ക് ഇതോടെ കഴിയില്ല. സീറ്റുകൾ കൈക്കലാക്കിയത് ഇങ്ങനെ: കോവളം: ഐഎസ്ജെഡി മത്സരിച്ചിരുന്ന സീറ്റിൽ ആർജെഡിയും അവകാശവാദം ഉന്നയിച്ചു. ഇതൊരു തർക്കമാണെന്ന്…

