പെണ്കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്ശിച്ചത് ബലാത്സംഗ ശ്രമമല്ലെന്ന വിധി; പട്ന ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി
ന്യൂഡൽഹി : സൽവാർ ഊരിമാറ്റാൻ ശ്രമിക്കുന്നതും പെണ്കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന പട്ന ഹൈക്കോടതി വിധിക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. ഇത്തരം വിധികള് പുറപ്പെടുവിക്കുന്നതിന് മുൻപ് ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമഗ്രമായ ഗവേഷണത്തിന്റെ അഭാവം ആശങ്കപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ലൈംഗിക കുറ്റകൃത്യങ്ങളിലെ ജുഡീഷ്യല് സമീപനങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സ്വമേധയാ ഉള്ള കേസിന്റെ വാദത്തിനിടെയാണ് പട്ന ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം ഉയർന്നുവന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി,…

