മധ്യപ്രദേശിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി തബസും ഖാനെതിരെയാണ് വധഭീഷണി ഉണ്ടായത്.
ജൂൺ 12-നാണ് നസീർ അഹമ്മദിന്റെ കൊലപാതകക്കേസിൽ പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. 2022-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാത്രിയിൽ കന്നുകാലികളെ കൊണ്ടുപോകുമ്പോൾ, വടികളും മറ്റ് ആയുധങ്ങളുമുപയോഗിച്ച് ‘ഗോ രക്ഷകർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം അദ്ദേഹത്തെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പശുക്കളെ കടത്തുകയാണെന്ന സംശയത്തിന്റെ്റെ പേരിൽ അക്രമികൾ അഹമ്മദിനെയും മറ്റ് രണ്ട് പേരെയും വാഹനത്തിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഹമ്മദ് പിന്നീട് മരണത്തിന് കീഴടങ്ങി. ആൾക്കൂട്ട കൊലപാതകത്തിന്റെ വ്യക്തമായ തെളിവാണ് കുറ്റകൃത്യമെന്ന് ജഡ്ജി തബാസും ഖാൻ തന്റെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.


