ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട് പേർ പിടിയില്‍

തൃശൂർ: ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട് പേർ പിടിയില്‍. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്

സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും ആണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്.

പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് ഇന്നലെ രാത്രി സെന്താനവല്ലിയെ കൊണ്ടുവന്നു. ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സെന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റില്‍ ഇടുകയായിരുന്നു. മദ്യപാന സദസിലെ വെളിപ്പെടുത്തലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: