Headlines

kerala14.in

എംഡിഎംഎയും കഞ്ചാവുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

തളിപ്പറമ്പ്: യുവതിയടക്കം നാലുപേരെ ലഹരിവസ്തുക്കളുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. മൂന്നു വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു. ബിലാലിൽനിന്ന് 450 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഹാഷിമിൽനിന്ന് 15 ഗ്രാം കഞ്ചാവും പ്രജിതയിൽനിന്ന് 10 ഗ്രാം കഞ്ചാവും മിസ്ഹാബിൽനിന്ന് 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുതുവത്സര രാത്രിയിൽ…

Read More

അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; അമ്മ മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതി മരിച്ചു. പള്ളിമേടതിൽ വീട്ടിൽ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകൾ അൽഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. മടവൂർ തോളൂരിൽ വച്ച് ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബീനയും മകളും. റോ‍ഡിന്റെ വലതുവശത്തുകൂടിയാണ് ഇവർ പോയിരുന്നത്. അതിനിടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ സബീന മരിച്ചു. റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനായ…

Read More

മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരത്തിനില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിന് പിന്നിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താചാനലായ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ എൻഎസ്എസിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൻറെ ഗുണം കോൺഗ്രസിനാണെന്നും ചെന്നിത്തല പറഞ്ഞു. എൻഎസ്എസ് മതേതര ബ്രാൻഡാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. എൻഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എൻ.എസ്.എസുമായുള്ള…

Read More

കേരളത്തിൽ ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;പകൽ 11 മണി മുതൽ വൈകിട്ട് 3 വരെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി…

Read More

ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയി; ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി

തൃശൂര്‍: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ ഭര്‍ത്താവിനെ 14 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് അറസ്റ്റിലായത്. പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി തന്‍റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതായി രഹസ്യ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് പിടിയിലായത്. 2001ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തിരുമുടിക്കുന്ന് പനങ്ങാട്ടു പറമ്പില്‍ ദേവകിയെ (35) യാണ് ബാബു വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ദേവകിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം…

Read More

ട്രാക്കിയിരുന്ന് പബ്ജി കളിച്ചു; മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

പട്ന: ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. റെയിൽവെ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിക്കവേയാണ് അപകടമുണ്ടായത്. കുട്ടികൾ മൂന്നുപേരും ഇയർഫോൺ വച്ചായിരുന്നു പബ്ജി കളിച്ചത്. അതുകൊണ്ട് തന്നെ ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല. മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിലാണ് അപകടമുണ്ടായത്. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ദീപ്, റെയിൽവേ പൊലീസ് എന്നിവർ…

Read More

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും.

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ. മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിപട്ടികയിലുണ്ടായിരുന്ന പത്തുപേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച കേസിലാണ് ഇന്ന് ശിക്ഷ വിധിക്കുന്നത്. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് കേസിൽ വിധി പറയുന്നത്.ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട…

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; 25 വേദികൾ, രജിസ്ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരിതെളിയും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. നാളെ കലോത്സവ വേദിയിൽ സുരക്ഷാ പരിശോധനകൾ നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എംടി – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ ജിആർ അനിൽ,…

Read More

അച്ഛനും മകനും ചേർന്ന് അയൽവാസിയെ കൊലപ്പെടുത്തി; അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിൽ

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ അച്ഛനും മകനും ചേർന്ന് അയൽവാസിയെ തലറുത്ത് കൊന്നു. കോടാലിയും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തുകയും അറുത്തെടുത്ത തല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഇരുവരും കീഴടങ്ങുകയുമായിരുന്നു. ബുധനാഴ്ച പുലർച്ചെ ഡിൻഡോരി താലൂക്കിലെ നനാഷി ഗ്രാമത്തിലാണ് സംഭവം നടന്നത്. 40 കാരനായ സുരേഷ് ബോകെയും മകനും ചേർന്നാണ് അയൽവാസിയായ ഗുലാബ് രാമചന്ദ്ര വാഗ്മറെ(35)യെ കൊലപ്പെടുത്തിയത്. ഇതിനുശേഷം, യുവാവിന്റെ തലയും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളുമായി അവർ നാനാഷി ഔട്ട്‌പോസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. സുരേഷ് ബോകെയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി….

Read More

മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളത്തിലെ മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും നിര്‍വഹിച്ചു. ആത്മകഥയ്ക്കു പുറമേ റോസാദലങ്ങള്‍,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial