രാജ്യത്ത് കോൺഗ്രസിന് മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാൻ കഴിഞ്ഞെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം;
സ്വാധീനം കുറക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നു
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്ക് രാജ്യത്താകമാനം മുസ്ലിങ്ങളുടെ പിന്തുണ നേടാനാകുന്നുവെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. മുസ്ലിം മൗലികവാദികളും ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും മുസ്ലീങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎമ്മിന്റെ സ്വാധീനം കുറയ്ക്കാൻ ഈ സംഘടനകൾ ശ്രമിക്കുകയാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ ആരോപിച്ചിട്ടുണ്ട്. ലോക്സഭയിലെ അംഗസംഖ്യ 44 -ൽ നിന്ന് 100 -ലേക്ക് ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സാധിച്ചു. എന്നാൽ, കോൺഗ്രസിന്റെ അടിസ്ഥാന പിന്തുണയിൽ കാര്യമായവളർച്ച ഉണ്ടായിട്ടില്ല. രാജസ്ഥാൻ,…

