പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
കൊച്ചി: പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി വിശ്വജ്യോതി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയുടെ കൈയില്‍ അടക്കം മുറിവുണ്ട്. ഇന്നലെയാണ് അനീറ്റ കോട്ടയെത്ത വീട്ടില്‍ നിന്നു മടങ്ങിയെത്തിയത്. ഇന്നലെ അവധിയായതിനാല്‍ മുറിയിലുള്ള മറ്റു കുട്ടികള്‍ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്….

