Headlines

kerala14.in

പൂജാരിമാർക്ക് പ്രതിമാസം 18000 രൂപ ഓണറേറിയം; പ്രഖ്യാപനവുമായി ആം ആദ്മി

ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും പ്രതിമാസം 18000 രൂപ ഓണറേറിയം നൽകും. പാർട്ടി കൺവീനർ അരവിന്ദ് കേജരിവാൾ ആണ് പ്രഖ്യാപനം നടത്തിയത്. പൂജാരി ഗ്രന്ഥി സമ്മാൻ യോജനയുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ശേഷം പദ്ധതിക്ക് തുടക്കമിടുമെന്ന് കെജ്‌രിവാൾ വ്യക്തമാക്കി. പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. ഈ മാസം ആദ്യം അരവിന്ദ് കെജ്‌രിവാൾ തൊഴിലില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്യുന്ന…

Read More

പുതുവർഷത്തിൽ പൂജപ്പുരയിൽ ജയിൽ തട്ടുകട വാൻ പ്രവർത്തനത്തിൽ

തിരുവനന്തപുരം: പുതുവർഷത്തിൽ പുതിയ ജയിൽ തട്ടുകട ആരംഭിക്കാൻ പൂജപ്പുര. തട്ടുകടയും പുതിയ പാഴ്സൽ കൗണ്ടറുകളും പ്രവർത്തനമാരംഭിക്കുന്നത് ജയിൽ വകുപ്പിന്റെ പൂജപ്പുരയിലെ ഭക്ഷണശാലയ്ക്ക് തൊട്ടടുത്തായാണ്. ഇതിന്റെ അവസാനവട്ട ജോലികൾ പുരോഗമിക്കുകയാണ്. ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. നേരത്തെ ഭക്ഷണശാലയിൽ പാഴ്സൽ കൗണ്ടറുകളും ഉണ്ടായിരുന്നു. ഇത് മാറ്റിയാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ജയിൽ വകുപ്പിന്റെ പഴയ വാഹനം മോടിപിടിപ്പിച്ച് അതിനകത്തായാണ് തട്ടുകടയും പാഴ്സൽ കൗണ്ടറും പ്രവർത്തിക്കുക. ആളുകൾക്ക് റോഡിന്റെ ഓരം ചേർന്ന് ചായയും പലഹാരങ്ങളും കഴിക്കുന്നതിനൊപ്പം പാഴ്സലുകളും…

Read More

രാജു ഏബ്രഹാം സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി;34 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു

കോന്നി: സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി ആയി രാജു ഏബ്രഹാമിനെ തിരഞ്ഞെടുത്തു. രാജു ഏബ്രഹാം, ആര്‍.സനല്‍കുമാര്‍, പി.ബി.ഹര്‍ഷകുമാര്‍, എ.പദ്മകുമാര്‍, ടി.ഡി.ബൈജു എന്നിങ്ങനെ നാല് പേരുകൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സി.പി.എം നേതൃത്വം പരിഗണിച്ചിരുന്നു. അതില്‍ നിന്നാണ് രാജു ഏബ്രഹാമിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. റാന്നി മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടയാളാണ് രാജു എബ്രഹാം. 34 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ട ഫ്രാന്‍സിസ് വി. ആന്റണി അടക്കം അഞ്ച് പുതുമുഖങ്ങളാണ്…

Read More

സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന്റെ കാഴ്ച നഷ്ടമായി

അഹമ്മദാബാദ്: സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന്റെ കാഴ്ച നഷ്ടമായി. ഗുജറാത്ത് പഞ്ചമഹൽ ജില്ലയിലെ ഗായത്രി ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വിരേന്ദ്ര കുമാർ താക്കൂറിനാണ് ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായത്. സ്കൂളിൽ നിന്ന് നൽകിയ ആറായിരം രൂപ വിലവരുന്ന റോബോട്ടിക്സ് കിറ്റിൽ ഉണ്ടായിരുന്ന എഎ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടം. അപകടത്തിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ഭാഗത്തും കൈകൾക്കും പൊള്ളലുണ്ട്. ഉടനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അഹമ്മദാബാദിലേക്ക്…

Read More

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. കൊടി സുനിക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചതിലും ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലും പ്രതിയാണ് കൊടി സുനി. ഇതിന്റെ പശ്ചാത്തലത്തില്‍ സാധാരണ…

Read More

സിപിഐ നേതാവ് എം വിജയൻ അന്തരിച്ചു.

തൃശൂര്‍: സിപിഐ തൃശൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൂങ്കുന്നം സംഗമം വീട്ടില്‍ എം വിജയന്‍ (82) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇസ്‌കസ്, ഐപ്‌സോ, യുവകലാസാഹിതി സംഘടനകളുടെ ആദ്യകാല ഭാരവാഹി തുടങ്ങി സര്‍വ്വീസ്, രാഷ്ട്രീയ, സാമൂഹ്യ കലാ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ പതിപ്പിച്ച അദ്ദേഹം ഗ്രന്ഥകാരനുമാണ്. കൊല്ലം ജില്ലയില്‍ ജനിച്ച എം. വിജയന്‍ തൃശൂര്‍ പൂങ്കുന്നത്താണ്…

Read More

ആഘോഷമായികുട്ടികളുടെ കാർണിവൽ

ചിറയിൻകീഴ്:ബാലസംഘം കൂന്തള്ളൂർ മേഖല കമ്മിറ്റി കാർണിവൽ സംഘടിപ്പിച്ചു. പാവൂർകോണം ശാന്തിനഗർ ജംഗ്‌ഷനിൽ നടന്ന പരിപാടി കവിയും നാടകഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം, ജി വേണുഗോപാലൻ നായർ , സി.പി.എം കൂന്തള്ളൂർ ലോക്കൽ സെക്രട്ടറി ഹരീഷ്ദാസ് , മേഖലാകൺവീനർ ജി. സന്തോഷ്കുമാർ, വൈശാഖ്, വിജുകുമാർ , റ്റോമി, വിനീത് എന്നിവർ പങ്കെടുത്ത വിവിധ  കായിക കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. സംഘാടക സമിതി കൺവീനർ ഉദയകുമാർ സ്വാഗതവും ചെയർമാൻ സുലഭ നന്ദിയും…

Read More

സംസ്ഥാന സ്കൂൾ കലോത്സവം കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധത്തിന് കർശന വിലക്ക്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിധി നിർണയത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് തടയിടാൻ നടപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വരാനിരിക്കുന്ന കലോത്സവത്തിൽ കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധത്തിന് കർശന വിലക്കാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിധിയിൽ ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. വേദിയിലോ റോഡിലോ കുട്ടികളെ ഇറക്കി പ്രധിഷേധിച്ചാൽ അധ്യാപകർക്കും നൃത്താധ്യാപകര്‍ക്കും എതിരെ കേസ് എടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപ് സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനത്തിൽ കുട്ടികളെ ഇറക്കി വലിയ തോതിലുള്ള പ്രതിഷേധം…

Read More

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിന് ജയം; ഇന്ത്യയെ തകർത്തത് 184 റൺസിന്

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് ജയം. 184 റണ്‍സിനാണ് ഇന്ത്യയെ തകര്‍ത്തത്. 340 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 155ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സ് നേടിയ യശ്വസിയാണ് ടോപ് സ്‌കോറര്‍. ഇതോടെ ഓസിസ് പരമ്പയില്‍ 2-1ന് മുന്നിലെത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെഅവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്‌നിയില്‍ നടക്കും. ഓസീസ് മുന്നോട്ടുവച്ച 340 റണ്‍സ് വിജയലക്ഷ്യം ലാക്കാക്കിയിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെഎല്‍ രാഹുല്‍ (0), വിരാട് കോഹ്‌ലി…

Read More

വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

തിരുവനന്തപുരം: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ വിളവൂർക്കൽ മലയം സ്വദേശി സുമ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർ വാടക വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18.27 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. റൂറൽ ഡാൻസാഫ് സംഘവും മലയിൻകീഴ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ദമ്പതികൾ കുടുങ്ങിയത്.ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായും പൊലീസിനു രഹസ്യ വിവരം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial