പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാർട്ടൂൺ കാണിച്ചു തരാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു കോടതി
പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 46 വയസ്സുകാരനായ പ്രതിക്ക് ജീവപര്യന്തവും മൂന്ന് വർഷം അധിക തടവും വിധിച്ചു. കൂടാതെ 1.01 ലക്ഷം രൂപ പിഴയുമടയ്ക്കണം. അടൂർ അതിവേഗ കോടതിയുടേതാണ് വിധി. തിരുവനന്തപുരം പോത്തൻകോട് മഞ്ഞുമല കടയിൽ പുത്തൻവീട്ടിൽ ബിജു ശശിധരന് അതിവേഗ കോടതി ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2022 മേയ് 18 മുതൽ ജൂൺ 21 വരെയുള്ള കാലയളവിലാണ്. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…

