Headlines

kerala14.in

തെലങ്കാനയില്‍ പോലീസുകാരുടെ കൂട്ട ആത്മഹത്യയിൽ ദുരൂഹത

ഹൈദരാബാദ്: തെലങ്കാനയില്‍ പോലീസുകാരുടെ കൂട്ട ആത്മഹത്യയിൽ ദുരൂഹത. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തടാകത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എസ്ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എസ്‌ഐയുടെ മൃതദേഹവും ലഭിച്ചു. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങള്‍ തകരാര്‍ വന്നാല്‍ ശരിയാക്കിയിരുന്നത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം…

Read More

തൃശ്ശൂരിൽ കവർച്ച. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു.

തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും കവർച്ച. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു. കുന്നംകുളം സ്വദേശി കാർത്തിക്കിന്റെ ശാസ്ത്രി നഗറിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. വീട്ടിൽ കാർത്തിക്കിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. പുറകുവശത്തെ വാതിൽ പൊളിച്ച നിലയിലാണ്. ഇതുവഴിയാകും മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് വിവരം. അലമാരയിലെ ലോക്കർ തട്ടിയെടുത്തു.

Read More

പാക് വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ 46 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും

കാബൂൾ: പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. കിഴക്കൻ പക്തിക പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്ഥാൻ്റെ ആക്രമണത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ച താലിബാൻ പ്രതിരോധ മന്ത്രാലയം സംഭവത്തെ അപലപിക്കുകയും ചെയ്തു. ബാർമാൽ ജില്ലയിലെ നാല് പോയിൻ്റുകളിലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. മൂന്ന് വീടുകളിൽ ഉണ്ടായ ബോംബാക്രമണത്തിൽ ഒരു വീട്ടിൽ ഉണ്ടായിരുന്ന 18 പേരും മറ്റൊരു വീട്ടിലെ മൂന്ന് പേരും കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക്…

Read More

രണ്ടര വയസുകാരിക്ക് ദാരുണാന്ത്യാ കാറിടിച്ചു റോഡിൽ വീണ കുഞ്ഞിന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി

തൃശൂർ: സ്കൂട്ടറിൽ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി (രണ്ടര വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു വീണത്. ഈ സമയം ഇതുവഴി പോയിരുന്ന ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

Read More

തൃശൂരിൽ രണ്ടു യുവാക്കൾ കുത്തേറ്റു മരിച്ചു

തൃശൂർ: തൃശ്ശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കൊടകര വട്ടേക്കാടാണ് സംഭവം. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ ആക്രമിക്കാൻ കയറിയത്. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു. പൂർവവൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. വിവേകിനെ 4 കൊല്ലം മുമ്പ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു….

Read More

സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു; രണ്ടര വയസുകാരിക്ക് ദാരുണന്ത്യം

തൃശൂർ: സ്കൂട്ടറിൽ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി (രണ്ടര വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു വീണത്. ഈ സമയം ഇതുവഴി പോയിരുന്ന ലോറി പെൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

Read More

എം ടിയെ അനുസ്‌മരിച്ച് മലയാളത്തിന്റെ പ്രിയ നടന്മാർ; മോഹൻലാൽ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു

കോഴിക്കോട് : വീട്ടിലെത്തി എം ടി വാസുദേവൻ നായരെ അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെ കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തി. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. ‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ…

Read More

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം.

തിരുവനന്തപുരം: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം. ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു

Read More

എം ടി വാസുദേവൻ നായർ അന്തരിച്ചു.

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 91 വയസ്സായിരുന്നു. മനുഷ്യന്റെ മനോവ്യഥയും സംഘർഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകൾക്കു പകർന്നു നൽകിയ പ്രതിഭയാണ് പൊലിഞ്ഞത്. നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസിൽ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നർത്തകിയും സംവിധായികയുമായ അശ്വതി എന്നിവർ മക്കളാണ്. മരുമക്കൾ: സഞജയ് ഗിർമേ, ശ്രീകാന്ത് നടരാജൻ. അധ്യാപികയും വിവർത്തകയുമായിരുന്ന പ്രമീള നായർ ആദ്യഭാര്യ. 1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ…

Read More

ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു ടാങ്കർ ലോറി നിർത്താതെ പോയി യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: പാലക്കാട് ബൈക്കിലിടിച്ച ടാങ്കർ ലോറി നിർത്താതെ പോയി. കഞ്ചിക്കോട് കൂട്ടുപാത പാലത്തിന് മുകളിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. റോഡിലേക്ക് തെറിച്ച് വീണ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകത്തേത്തറ സ്വദേശി 20 കാരനായ ജയസൂര്യയ്ക്കാണ് പരിക്കേറ്റത്. ഇടിച്ച ടാങ്ക൪ ലോറി നി൪ത്താതെ പോയതായി ദൃക്ഷസാക്ഷികൾ പറഞ്ഞു. യുവാവിന്‍റെ കൈയ്ക്കും കാലിനും മുഖത്തും ഉള്‍പ്പെടെ പരിക്കേറ്റു. ലോറിയിടിച്ചശേഷം റോഡിലേക്ക് വീണ യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial