Headlines

kerala14.in

ഗൂഗിള്‍ പേയില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ബില്‍ പേമെന്റുകള്‍ക്ക് അധിക തുക

             ഗൂഗിള്‍ പേയില്‍ മൊബൈല്‍ റീച്ചാര്‍ജുകള്‍ ചെയ്യുമ്പോള്‍ കണ്‍വീനിയന്‍സ് ഫീ എന്ന പേരില്‍ 3 രൂപ അധികമായി ഈടാക്കാറുണ്ട്. ഇപ്പേഴിതാ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ബില്‍ പേമെന്റുകള്‍ നടത്തുന്നതിനും ഗൂഗിള്‍ പേ നിശ്ചിത തുക ഈടാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വൈദ്യുതി ബില്‍, ഗ്യാസ്, വെള്ളം ഉള്‍പ്പടെയുള്ളവയുടെ ബില്‍ തുക അടക്കുമ്പോഴാണ് ജിഎസ്ടിയ്ക്ക് പുറമെ ജിപേ അധിക തുക ഈടാക്കുന്നത്. ബില്‍ തുകയുടെ 0.5% മുതല്‍ 1% വരെയാണ് കണ്‍വീനിയന്‍സ് ഫീ ആയി ജിപേ ഈടാക്കുക….

Read More

സ്വകാര്യ കമ്പനികളുടെ നിരക്ക് വര്‍ധന നേട്ടമായി-17 വര്‍ഷത്തിനിടെ ആദ്യമായി ലാഭത്തിലായി ബി.എസ്.എന്‍.എല്‍

         ഡൽഹി : ജിയോ, എയര്‍ടെല്‍, വി തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കുവര്‍ധനയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി ബി.എസ്.എന്‍.എല്‍. താരിഫ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ 50 ലക്ഷം വരിക്കാരെയാണ് ബി.എസ്.എന്‍.എല്ലിന് ലഭിച്ചത്. ഇതുവഴി 2024-25 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 262 കോടിയുടെ ലാഭമാണ് ബി.എസ്.എന്‍.എല്ലിനുണ്ടായത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇത്രയും ലാഭം. സ്വകാര്യ കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവിന് പിന്നാലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ നയ പരിപാടികളാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്. 4ജി…

Read More

പീഡന ശ്രമം എതിർത്ത യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ഏഴ് വർഷം തടവ്

മുംബൈ: പീഡന ശ്രമം എതിർത്ത യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. എട്ട് വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2017 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രാജ ചന്ദ്രദീപ് സാബു എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് കോടതി ശിക്ഷിച്ചത്. അന്ധേരിയിലെ വനിതാ റെസിഡന്‍സ് സൊസൈറ്റിയുടെ വാച്ച് മാനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. സംഭവം നടന്ന ദിവസം അമ്മയും യുവതിയും മാത്രമുള്ള സമയത്ത്…

Read More

ഇടുക്കിയിൽ വൻ വാറ്റ് ചാരായ വേട്ട; കണ്ടെടുത്തത് 245 ലിറ്റർ ചാരായം

ഇടുക്കി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് 245 ലിറ്റർ വാറ്റ് ചാരായം. കമ്പംമെട്ട് കട്ടേക്കാനത്ത് വീട്ടിൽ ഒളിപ്പിച്ചിരുന്ന ചാരായമാണ് കണ്ടെടുത്തത്. ചാരായം സൂക്ഷിച്ച സന്തോഷിനെ അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. കഴിഞ്ഞ വർഷത്തിനിടെ ഇടുക്കിയിൽ നടന്ന ഏറ്റവും വലിയ ചാരായവേട്ടയാണിത്. നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് സന്തോഷ്. സന്തോഷ് ചാരായം നിർമ്മിച്ചു സൂക്ഷിച്ചെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം സന്തോഷിൻ്റെ വീട്ടിലെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 35 ലിറ്റർ ചാരായം ആദ്യം കണ്ടെടുത്തു….

Read More

ബിബിസിക്ക് 3.44 കോടി പിഴയിട്ട് ഇഡി

ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ നിയന്ത്രണം ചട്ടലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ടു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി പിഴയും നല്‍കണമെന്നാണ് ഇഡി നിര്‍ദേശം. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടം ലംഘിച്ചതിനാണ് ബിബിസിക്ക് ഇഡി പിഴയിട്ടിരിക്കുന്നത്. ഇതിന് പുറമെ 2021 ഒക്ടോബര്‍ പതിനഞ്ച് മുതല്‍ പ്രതിദിനം അയ്യായിരം രൂപ എന്നനിലയില്‍ പിഴ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഡയറക്ടര്‍മാരായ ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബന്‍സ്,…

Read More

യാത്രമധ്യേ യുവതി ടാക്സിയിൽ പ്രസവിച്ചു ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ യുവതിയെയുംകുഞ്ഞിനേയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചു ഡ്രൈവർ.

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഗർഭിണിയായ സ്ത്രീയെ തൻ്റെ ടാക്സിയിൽ പ്രസവിക്കാൻ സഹായിച്ച റാപ്പിഡോ ഡ്രൈവർക്ക് പ്രശംസകളുടെ പെരുമഴയാണ്. ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത യുവതിക്കാണ് യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ടത്. ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പ്രസവശേഷം യുവതിയും കുഞ്ഞും സുരക്ഷിതമായി ആശുപത്രിയിലെത്തിയത്. റാപ്പിഡോ ഡ്രൈവർ വികാസാണ് നിർണായക ഇടപെടൽ നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രശംസ ഏറ്റുവാങ്ങുന്നത്. ആ രാത്രിയിൽ അവരെ ആശുപത്രിയിൽ വിടുന്നതിന് മുമ്പ്, പ്രസവിക്കാൻ സഹായിക്കുകയും കുടുംബത്തിൻ്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തുവെന്ന് വികാസ് പറഞ്ഞു….

Read More

പാൽ ശേഖരണം നിർത്തി മിൽമ, ദുരുതത്തിലായി ക്ഷീര കർഷകരുടെ ജീവിതം

പുൽപള്ളി: കുറഞ്ഞ വിലക്ക് പാൽ നൽകേണ്ടി വരുന്നതിന്റെ ഗതികേടിലാണ് കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ ക്ഷീര കർഷകർ. ഇവിടങ്ങളിൽ നിന്ന് മിൽമ പാൽ ശേഖരിക്കുന്നത് നിർത്തിയതോടെ ക്ഷീര കർഷകരുടെ ജീവിതം ദുരിതത്തിലായി. കർണാടകയിലെ പാൽ സംഭരണ ഏജൻസി, പ്രദേശത്ത് നിന്നും പാൽ ശേഖരിക്കരുതെന്ന് മിൽമക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മിൽമ ഇവിടെ നിന്നുള്ള പാൽ ശേഖരണം അവസാനിപ്പിച്ചത്. വയനാട്ടിലെ കബനിഗിരി, കാട്ടിക്കുളം, പെരിക്കല്ലൂർ ക്ഷീര സംഘങ്ങളിലായിരുന്നു ഇവർ സമീപകാലം വരെ പാൽ നൽകിയിരുന്നത്. എന്നാൽ, കർണാടക സർക്കാരിന് കീഴിലുള്ള…

Read More

സൈബർ സാമ്പത്തിക  തട്ടിപ്പുകാരുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ അവസരം.

കോട്ടയം: ദിനംപ്രതി സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പുകാരുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ അവസരം ഒരുങ്ങുകയാണ്. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിക്കാനുള്ള സംവിധാനമാണ് ലഭ്യമാകുന്നത്. പ്രത്യേകം തയാറാക്കിയ വെബ്‌സൈറ്റിൽ കയറി പൊതുജനങ്ങൾക്ക് നേരിട്ട് ആവശ്യമായ വിവരങ്ങൾ പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ടെന്ന് കേരള പൊലീസ് വ്യക്തമാക്കി. സമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം കുറയ്ക്കാനാണ് വിവരങ്ങൾ പരിശോധിക്കാനുള്ള പോർട്ടൽ ജനങ്ങൾക്കായി തുറന്നിരിക്കുന്നത്. തട്ടിപ്പുകാരുടെ വിവരങ്ങൾ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ശേഷം Report…

Read More

ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാഥാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് പതിനാലുകാരനായ അലോക് നാഥിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ പാട് കാണുന്നുണ്ടെന്നും അബദ്ധവശാൽ ഷോക്കേറ്റതാകാമെന്നുമാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.

Read More

അമൃതയ്ക്ക് പിന്നാലെ മുൻ ഭാര്യ എലിസബത്തും നടൻ ബാലയ്ക്കെതിരെ ഗുരുതരാരോപണങ്ങളുമായി  രംഗത്തെത്തിയിരിക്കുന്നു

പലപ്പോഴും വിവാദങ്ങളുടെ പേരിലാണ് നടൻ ബാല വാർത്തകളിൽ ഇടംപിടിക്കുന്നത്. താരം വിവാദങ്ങളിൽപെടുന്നതാകട്ടെ കുടുംബ ബന്ധങ്ങളുടെ പേരിലും. ഗായിക അമൃതാ സുരേഷായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. അമൃതയുമായി വിവാഹമോചനം നേടിയതിന് ശേഷം ഡോക്ടർ എലിസബത്ത് ഉദയനെ ജീവിത പങ്കാളിയാക്കി. ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ല. എന്നാൽ, പിന്നീട് ഈ ബന്ധവും ഉപേക്ഷിച്ച നടൻ ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്യുകയുമായിരുന്നു. ഇതിനിടെ ഒട്ടേറെ തവണ താരം വാർത്തകളിൽ നിറഞ്ഞു. എല്ലാം തന്നെ മുമ്പ് സൂചിപ്പിച്ചതു പോലെ വിവാഹവും വിവാഹ മോചനവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial