മ്ലാവിനെ വേട്ടയാടി പിടികൂടി, കൊന്ന് ഇറച്ചി വിറ്റു; സംഘത്തിലെ ഒരാൾ പിടിയിൽ
ഇടുക്കി: മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വില്‍പ്പന നടത്തിയ സംഘത്തിൽ പെട്ട ഒരാളെ പിടികൂടി. കോട്ടമല പുതിയ മഠത്തില്‍ കുട്ടപ്പന്‍ (60) ആണ് പിടിയിലായത്. കുളമാവ് വൈരമണി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും വനപാലകര്‍ അറിയിച്ചു. നഗരംപാറ ഫോറസ്റ്റ് ഓഫീസര്‍ സതീഷ് കുമാര്‍, വൈരമണി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശ്രീജിത്ത് കെ.പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഒ.സി സന്തോഷ്, സുധാമോള്‍ ദാനിയേല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സബിന്‍…

