Headlines

kerala14.in

പൂനെ ആർമി ക്യാമ്പിൽ നിന്നും നാട്ടിലേക്ക് പോയ സൈനികനെ കാണാതായ സംഭവത്തിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

പൂനെ ആർമി ക്യാമ്പിൽ നിന്നും നാട്ടിലേക്ക് പോയ സൈനികനെ കാണാതായ സംഭവത്തിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സൈനികൻ പോയതെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിനെയാണ് കാണാതായത്. ഈ മാസം 16-നാണ് വിഷ്ണു ക്യാമ്പിൽ നിന്നും പോയത്. ജനുവരി അഞ്ച് വരെയാണ് അവധി അനുവദിച്ചിരുന്നത്. ക്യാമ്പിൽ വിഷ്ണുവിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തെ അറിയിച്ചു. എലത്തൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള…

Read More

ബാൽഡ് ഈഗിൾ ഇനി അമേരിക്കയുടെ ദേശീയപക്ഷി

വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയപക്ഷിയായി വെള്ളത്തലയൻ പരുന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കയുടെ ഔദ്യോഗിക ചിഹ്നങ്ങളിൽ 240 വർഷത്തിലേറെയായി ബാൽഡ് ഈഗിൾ എന്നറിയപ്പെടുന്ന വെള്ളത്തലയൻ പരുന്ത് ഉണ്ടെങ്കിലും ദേശീയ പക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. അധികാരമൊഴിയും മുമ്പ് പ്രസിഡന്റ് ജോ ബൈഡൻ ഇതു സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയായിരുന്നു. നേരത്തെ യുഎസ് കോൺഗ്രസ് ഇത് സംബന്ധിച്ച നിയമനടപടികൾ പൂർത്തീകരിക്കാനുളള രേഖകൾ പ്രസിഡന്റിന് അയച്ചിരുന്നു. ഇതിലാണ് ബൈഡൻ ഒപ്പുവെച്ചത്. വടക്കേ അമേരിക്കയിലാണ് ബാൽഡ് ഈഗിളിനെ കണ്ടുവരുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പക്ഷിക്ക് അമേരിക്കയുടെ ചരിത്രവുമായി…

Read More

പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു

കൊല്ലം : പ്രഭാതസവാരിക്കിടെ കാറിടിച്ചു യുവതി മരിച്ചു.മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) യാണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.

Read More

അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; SFI പ്രതിഷേധം; ഒരാൾ കസ്റ്റഡിയിൽ

     ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ് പരാതി നൽകിയത്. രാത്രിയിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോൾ രണ്ടുപേർ എത്തി സുഹൃത്തിനെ മർദിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പീഡിപ്പിച്ചത് ദൃശ്യങ്ങൾ പകർത്തിയെന്ന് കന്യാകുമാരി സ്വദേശിയുടെ പരാതിയിൽ പറയുന്നു. കോട്ടപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രത്യേക സംഘങ്ങൾ ആയാണ് അന്വേഷണം. വിദ്യാത്ഥിനിയുടെ ആൺസുഹൃത്ത് അടക്കം 20 പേരെ ചോദ്യം ചെയ്തു. പീഡനം നടന്ന സ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണ്. സംഭവത്തിൽ…

Read More

നായ്ക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു; കണ്ണൂരിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

       കണ്ണൂർ പള്ളിയാംമൂലയിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. സമീപത്തെ വീട്ടിലാണ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നായ്ക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് തീയിടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തുന്നത് കണ്ട് തീയിടുകയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് നായകളെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് റിസോർട്ടിന് തീയിട്ടത്. റിസോർട്ടിന്റെ ഉൾഭാഗം പൂർണമായി കത്തിനശിച്ചു. റിസോർട്ടിലെ കെയർ ടേക്കറാണ് പരാക്രമം നടത്തിയത്. പയ്യാമ്പലം ബീച്ചിനോട് ചേർന്നാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. റിസോർട്ടിന്…

Read More

പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമിച്ചു

ഡൽഹി: പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. സ്വയം തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ദില്ലിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിലാണ് യുവാവ് തീകൊളുത്തിയത്. 30 വയസോളം പ്രായം തോന്നിക്കുന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സാരമായി പൊള്ളലേറ്റുവെന്നും നാട്ടുകാർ പറയുന്നു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

Read More

പതഞ്ജലിയുടെ പരസ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ചൂണ്ടികാട്ടി ഡാബർ ഡൽഹി ഹൈക്കോടതിയിൽ.

ഡൽഹി: പതഞ്ജലിയുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഡാബർ ഡൽഹി ഹൈക്കോടതിയിൽ. ച്യവൻപ്രശ്‌നങ്ങളെ തരം താഴ്ത്തുന്ന തരത്തിലാണ് പതഞ്ജലിയുടെ സ്ഥാപകനായ ബാബ രാംദേവ് പരസ്യത്തിൽ പറയുന്നതെന്നും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ടെന്നും ഡാബർ കേസ് ഫയൽ ചെയ്തിട്ടുണ്ട്. പരസ്യത്തിൽ ബാബ രാംദേവ് പറയുന്നത് “ആയുർവേദത്തിലും വേദപാരമ്പര്യങ്ങളിലും അറിവില്ലാത്തവർക്ക് ‘യഥാർത്ഥ’ ച്യവനപ്രശ്നം നിർമ്മിക്കാൻ കഴിയില്ല” എന്നാണ്. ഈ പ്രസ്താവനയിലൂടെ ബാബ രാംദേവ് വ്യക്തമാക്കുന്നത് പതഞ്ജലിയുടെ കാലാവധി മാത്രമാണ് അധികാരമെന്നും മറ്റ് ബ്രാൻഡുകൾ നിലവാരമില്ലാത്തതോ വ്യാജമോ ആയത് ആണ് എന്ന് ഡാബർ വാദിക്കുന്നു….

Read More

ബസ് 1500 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 4 പേർക്ക് ദാരുണാന്ത്യം. 24 പേർക്ക് പരിക്ക്, അപകടം നടന്നത്ഉത്തരാഖണ്ഡിലെ ഭീംതാലിൽ

ഭീംതാൽ: ഉത്തരാഖണ്ഡിലെ ഭീംതാലിൽ ബസ് 1500 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 4 പേർക്ക് ദാരുണാന്ത്യം. 24 പേർക്ക് പരിക്ക്. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ഭീംതാൽ ടൗണിന് സമീപമുള്ള തോട്ടിലേക്ക് ബസ് മറിയുകയായിരുന്നു. അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസാണ് 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധി യാത്രക്കാർ ബസിൽ നിന്ന് തെറിച്ചുവീണു. പരിക്കേറ്റവരെ ഭീംതാലിൽ എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്….

Read More

ബഹിരാകാശത്തും ക്രിസ്മസ് ആഘോഷം ക്രിസ്മസ് ആശംസയുമായി സുനിത വില്യംസും ബുച്ച് വിൽമോറും മറ്റ് ബഹിരാകാശ സഞ്ചാരികളും

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രിസ്മസ് ആശംസയുമായി സുനിത വില്യംസും ബുച്ച് വിൽമോറും മറ്റ് ബഹിരാകാശ സഞ്ചാരികളും. ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തെ കുറിച്ചും ക്രിസ്മസ് ഓർമകളെ കുറിച്ചും ‌ഇവർ സംസാരിക്കുന്ന വീഡിയോ നാസ പുറത്തു വിട്ടിരിക്കുകയാണ്. ‘ക്രിസ്മസ് അവധിക്കാലത്തിനായി ഞങ്ങൾ തയ്യാറെടുക്കുന്നതിനിടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ള ഞങ്ങളുടെ കുടുംബവുമായി സമയം ചിലവഴിക്കാനാവുന്ന നല്ല നേരമാണിത്. ഇവിടെയുള്ള ഞങ്ങൾ ഏഴുപേരും ഒരുമിച്ച് കമ്പനി ആസ്വദിക്കാൻ പോവുകയാണ്’, സുനിതാ വില്യംസ് പറഞ്ഞു….

Read More

സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനി കൂട്ടബലാത്സം​ഗത്തിനിരായി

സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനി കൂട്ടബലാത്സം​ഗത്തിനിരായി. ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആണ്‌ അതിക്രമത്തിന് ഇരയായത്. ഇന്നലെ രാത്രി പെൺകുട്ടി സീനിയർ ആയ സുഹൃത്തിനൊപ്പം പള്ളിയിൽ നിന്ന് ക്യാമ്പസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവമുണ്ടായത്. രണ്ട് പേർ എത്തി സുഹൃത്തിനെ മർദിച്ച് അവശനാക്കി. തുടർന്ന് പെൺകുട്ടിയെ കുട്ടിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സഗം ചെയ്യുകയായിരുന്നു. കോട്ടൂർപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial