kerala14.in

ലോക പ്രശസ്ത തബല വാദകന്‍ സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു

വാഷിങ്ടണ്‍: ലോക പ്രശസ്ത തബല വാദകന്‍ സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍…

Read More

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഗുരുതരാവസ്ഥയിൽ

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹം ഇപ്പോൾ. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് സുഹൃത്തും പുല്ലാങ്കുഴല്‍ വാദകനുമായ രാകേഷ് ചൗരസ്യ വ്യക്തമാക്കി. രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 73-കാരനായ സാക്കിര്‍ ഹുസൈനെ അലട്ടുന്നുണ്ടെന്നും കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. സാക്കിര്‍ ഹുസൈന്റെ തിരിച്ചുവരവിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കുടുംബം അറിയിച്ചു. സാക്കിര്‍ ഹുസൈന്റെ സഹോദരീ ഭര്‍ത്താവ് അയ്യൂബ് ഔലിയ വാര്‍ത്ത സ്ഥിരീകരിച്ചതായി മാധ്യമപ്രവര്‍ത്തകന്‍…

Read More

വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം; യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, ഭാര്യയും കാമുകനും പിടിയില്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ വിവാഹം കഴിഞ്ഞ നാലാം ദിവസം ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. അഹമ്മദാബാദ് സ്വദേശിയായ ഭവിക് ആണ് കൊല്ലപ്പെട്ടത്. ഗാന്ധി നഗര്‍ സ്വദേശിനിയായ പായലിനെയാണ് ഭവിക് വിവാഹം കഴിച്ചിരുന്നത്. വിവാഹത്തിന് മുമ്പ് താന്‍ പ്രണയിച്ചിരുന്ന ബന്ധുവായ കല്‍പേഷുമായി ചേര്‍ന്ന് പായല്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. ശനിയാഴ്ച ഭവിക് പായലിനെ കൊണ്ടുവരുന്നതിനായി അവളുടെ വീട്ടിലേക്ക് പോയിരുന്നു. ഭവിക് തിരികെ വീട്ടിലെത്താതിരുന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. തിരച്ചിലിനിടെ ഭവികിന്റെ ഇരുചക്രവാഹനം…

Read More

പ്രാബന്ധ രചന മത്സരം

ചങ്ങരംകുളം : ആരോഗ്യ സന്ദായിനി ആയൂർവേദ വൈദ്യശാല ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർ ഥികൾക്കായി പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. ഞാൻ അറിഞ്ഞ ആയുർവേദം എന്ന വിഷയത്തിലുള്ള പ്രബന്ധം 5 പേജിൽ കവിയാതെ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തോടു കൂടി 17 നു മുൻപ് 9349902090 എന്ന വാട്‌സാപ് നമ്പറിൽ ലഭിക്കും

Read More

കാട്ടാന തള്ളിയിട്ട പന വീണ് മരിച്ച എഞ്ചിനീയറിങ് വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

എറണാകുളം നേര്യമംഗലത്ത് കാട്ടാന തള്ളിയിട്ട പന വീണ് മരിച്ച എഞ്ചിനീയറിങ് വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. കളമശേരി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. ഇന്നലെ ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. . കോതമംഗലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പാലക്കാട് കഞ്ചിക്കോട് സ്വദേശി ആൻമേരിയാണ് മരിച്ചത്. സഹപാഠിയുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ നീണ്ടപാറ ചെമ്പൻകുഴി ഭാഗത്ത് വെച്ച് കാട്ടാന പിഴുതിട്ട പനമരം ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആൻമേരിയുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ കോതമംഗലം അടിവാട് സ്വദേശിയായ അൽത്താഫ്…

Read More

പാലത്തില്‍ നിന്ന് കാർ നിയന്ത്രണം വിട്ട് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ച് അപകടം.

കൊച്ചി: എറണാകുളത്ത് പറവൂര്‍ പാലത്തില്‍ നിന്ന് കാർ നിയന്ത്രണം വിട്ട് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ച് അപകടം. വൈകിട്ടായിരുന്നു പരിഭ്രാന്തി പരത്തിയ സംഭവം ഉണ്ടായത്. പറവൂര്‍ കൊടുങ്ങല്ലൂര്‍ പാതയില്‍ യാത്ര ചെയ്ത അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് പാലത്തില്‍ നിന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചത്. എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. വാഹനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നു. ഉളളിലുണ്ടായിരുന്ന കുട്ടികളടക്കം ആര്‍ക്കും ഗുരുതര പരുക്കില്ലെന്ന്…

Read More

ചാലിശ്ശേരിയിൽ കിണറ്റിൽ നിന്ന് അണലികളെ പിടികൂടി

ചാലിശ്ശേരി: ബി.എസ്.എൻ.എൽ.ഓഫീസിന് സമീപം ചീരൻ വീട്ടിൽ തോമസ് ചീരന്റെ പറമ്പിലെ കിണറ്റിൽ നിന്നാണ് ഉഗ്ര വിഷമുള്ള രണ്ട് അണലികളെ പിടികൂടിയത്.തൊട്ടടുത്തുള്ള ഷെഫീക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ടെറസിൽ പെയിന്റ് പണി ചെയ്തുകൊണ്ടിരിക്കുന്നവർ കിണറ്റിൽ നിന്നും ശീൽക്കാര ശബ്ദ‌ം കേട്ട് നോക്കിയപ്പോഴാണ് പാമ്പുകളെ കണ്ടത്.പാമ്പുകളുടെ ഇണചേരൽ കാലം കൂടിയായ ഈ സീസണിൽ പ്രസവിക്കാറായ ഏകദേശം നാല് വയസ്സോളം പ്രായമുള്ള പെൺ അണലിയേയും ഏകദേശം മൂന്നു വയസ്സോളം പ്രായമുള്ള ആൺ അണലിയെയും ആണ് അതിസാഹസികമായി പിടി കൂടിയത്. വാർഡ് മെമ്പറും…

Read More

ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും; എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി എഐവൈഎഫ്

കോഴിക്കോട്: വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങൾ ഉൾപ്പെട്ടതിന് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണ വിധേയരായഎം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ മറ്റൊരു പരാതി കൂടി. ക്ലാസുകളുടെ ഉള്ളടക്കം പരിശോധിച്ച് കേസെടുക്കണമെന്നാണ് ആവശ്യം. എഐവൈഎഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായിട്ടുള്ള എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അടങ്ങിയതായാണ് പരാതി. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലെ ഫാന്‍ പേജുകളിലും അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള…

Read More

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാർത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വിൽക്കുന്ന ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സംഘം ചേർന്ന് നടത്തുന്ന ഇത്തരം ചോർത്തലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അപമാനമാണ്. എന്തുചെയ്തും പണം കൊയ്യാൻ ഇറങ്ങി പുറപ്പെട്ടവരിൽ നിന്ന് പരീക്ഷകളെ രക്ഷിക്കാൻ ബദൽ വഴികൾ ആരായാൻ ഗവൺമെന്റ് മുൻകൈയെടുക്കണം. കാണാതെ പഠിച്ച് പരീക്ഷ ജയിക്കുന്ന സമ്പ്രദായത്തിന് പകരം…

Read More

യുപിയിൽ ക്ലാസിൽ മൊബൈൽ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ ക്ലാസ്മുറിയിൽ വച്ച് കുത്തിപ്പരിക്കേൽപ്പിച്ച് വിദ്യാർഥികൾ

ബഹ്‌റൈച്ച്: ക്ലാസിൽ മൊബൈൽ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ ക്ലാസ്മുറിയിൽ വച്ച് കുത്തിപ്പരിക്കേൽപ്പിച്ച് വിദ്യാർഥികൾ. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. രാജേന്ദ്ര പ്രസാദ് വർമ എന്ന 54 വയസുകാരനായ അധ്യാപകന്റെ കഴുത്തിന് പിന്നിലും തലയിലുമാണ് വിദ്യാർത്ഥികൾ കുത്തിയത്. ദിവസങ്ങളുടെ ഇടവേളയിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം അധ്യാപകൻ ശ്രദ്ധിക്കുകയും വിദ്യാർത്ഥികളെ സഹപാഠികളുടെ മുന്നിൽ വച്ച് ശാസിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 54കാരൻ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബഹ്‌റൈച്ചിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial