വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15 ന് എത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15-ന് എത്തും. ഒക്ടോബർ 15-വൈകിട്ട് മൂന്നു മണിക്ക് ആണ് കപ്പൽ എത്തുകയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നേരത്തെ ഒക്ടോബർ നാലിനാണു ഉദ്ഘാടന തിയതി പ്രഖ്യാപിച്ചിരുന്നത്.എന്നാൽ കാലാവസ്ഥ വ്യതിയാനമനുസരിച്ചു കപ്പലിന്റെ വേഗതയിൽ കുറവു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഗുജറാത്തിൽ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് തീയതിയിൽ മാറ്റം. ഒക്ടോബർ 13നോ 14നൊ കപ്പൽ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി പറഞ്ഞു. സ്വപ്ന പദ്ധതിയുടെ പൂർത്തീകരണം…

