kerala14.in

കുസാറ്റ് യൂണിയൻ തെരഞ്ഞെടുപ്പ്; 30 വർഷത്തിന് ശേഷം ഭരണം പിടിച്ച് കെഎസ്‌യു

കൊച്ചി: കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാല യൂണിയന്‍ 30 വർഷങ്ങൾക്ക് ശേഷം പിടിച്ചെടുത്ത് കെഎസ്‌യു. കുര്യൻ ബിജു യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ എംഎസ്എഫിനെ ഒഴിവാക്കി ഒറ്റക്കാണ് കെഎസ്‌യു മത്സരിച്ചത്. 15ല്‍ 13 സീറ്റും എസ്എഫ്‌ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്‌യു സ്വന്തമാക്കിയത്.സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്‌ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.

Read More

പ്രളയം മുതൽ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റിങ്ങിന് ചിലവായ പണം ചോദിച്ച് കേന്ദ്രം; കേരളം തിരിച്ചടക്കേണ്ടത് 132,62,00,000 രൂപ

തിരുവനന്തപുരം: കേരളത്തിലെ വിവിധ ദുരന്തങ്ങളിലായി എയർലിഫ്റ്റിങ് നടത്തുന്നതിന് കേന്ദ്രത്തിന് ചിലവായ തുക തിരികെ അടയ്ക്കണമെന്ന് കേന്ദ്രം. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുകയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇത്രയും കാലം നല്‍കിയ സേവനത്തിന് ചെലവായ തുകയായ 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് ആവശ്യം. എത്രയും പെട്ടെന്ന് ഈ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍വൈസ് മാര്‍ഷല്‍ കത്ത് നല്‍കി. ഒക്ടോബര്‍ 22നാണ് കത്ത് ലഭിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി…

Read More

ശിവഗിരി തീർത്ഥാടനം ചിറയന്‍കീഴ് വര്‍ക്കല താലൂക്കുകളിൽ ഡിസംബർ 31 ന് അവധി

തിരുവനന്തപുരം: ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെ നടക്കുന്ന 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് അവധി. ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Read More

പോത്തൻകോട്ട്  ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം: പോത്തൻകോട് സ്കൂൾ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടികൾക്ക് പരുക്ക്. അപകടത്തിൽ ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. ഈ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു കുട്ടികളെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അപകടം നടക്കുമ്പോൾ ഓട്ടോറിക്ഷയിൽ പത്തോളം കുട്ടികൾ ഉണ്ടായിരുന്നു. പോത്തൻകോട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

Read More

ആര്യനാട് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം;12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്യനാട് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. അപകടത്തിൽ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം ആര്യനാട് കൈരളി വിദ്യാഭവൻ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. സ്കൂള്‍ കഴിഞ്ഞ് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്. ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയിൽ മുസ്ലിം പള്ളി കാണിക്ക വഞ്ചിക്ക് സമീപത്തുള്ള കൂറ്റൻ മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥലത്ത് വെച്ച് വലതു വശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ ബസിന്‍റെ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം…

Read More

നടൻ അല്ലു അർജുന് ഇടക്കാല ജാമ്യമനുവദിച്ച് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: നടൻ അല്ലു അർജുന് ഇടക്കാല ജാമ്യമനുവദിച്ച് തെലങ്കാന ഹൈക്കോടതി. മനഃപൂർവമല്ലാത്ത നരഹത്യ നിലനിൽക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററിലുണ്ടായ തിരക്കിൽ യുവതി മരിച്ചതുമായി ബന്ധപെട്ടു ഇന്ന് രാവിലെ അല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടനെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. പുഷ്പ 2 ചിത്രത്തിന്റെ റിലീസ് ദിവസം അല്ലു അർജുനും അണിയറ പ്രവർത്തകരും തീയേറ്ററിൽ എത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നാണ്…

Read More

അല്ലു അർജുന്റെ അറസ്റ്റ്; തെലങ്കാന സർക്കാരിനെതിരെ പ്രതിഷേധം

ഹൈദരാബാദ്: പുഷ്പ 2 കാണാൻ അല്ലു അർജുൻ വരുന്നതിന് മുന്നോടിയായി പോലീസില്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നുവെന്നു തീയേറ്റർ ഉടമ. ഇത് സംബന്ധിച്ച് തീയേറ്റർ ഉടമകൾ നൽകിയ കത്ത് പുറത്തുവിട്ടു. ഡിസംബർ രണ്ടിനാണ് ഇവർ പോലീസിന് അപേക്ഷ നല്കിയിരുന്നതെന്നു കത്തിൽ വ്യക്തമാകുന്നത്. സിനിമയുടെ റിലീസിനിടെയുണ്ടായ തിരക്കിൽ പെട്ട് യുവതിക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ റിമാന്റിലായതോടെയാണ് ഉടമയുടെ വെളിപ്പെടുത്തൽ. ഉടമയുടെ അപേക്ഷ സോഷ്യൽ മീഡിയയിൽ കൂടിയാണ് ഇപ്പോൾ പുറത്തു വന്നത്. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും റിലീസിന്…

Read More

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിന് സമീപം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തിൽ മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ത്ഥികളെ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. ഇന്നലെ പാലക്കാട് ലോറി പാഞ്ഞുകയറി നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച അപകടത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് പൊന്നാനയിൽ കാര്‍…

Read More

നടൻ അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ്: പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച്‌ ഹൈദരാബാദ് പോലീസിന്‍റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്. പോലീസ് സ്‌റ്റേഷന്‍റെ സമീപത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.പുഷ്പ ടൂ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

Read More

സ്വർണവില കുറഞ്ഞു; പവന് 440 രൂപ കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് വീണ്ടും 58,000ല്‍ താഴെയെത്തി. ഇന്ന് പവന് 440 രൂപയാണ് കുറഞ്ഞത്. 57,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് ഇടിഞ്ഞത്.7230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. പിന്നീട് 56,720 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയെങ്കിലും പിന്നീട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial