kerala14.in

പാലോട് നവവധു ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ അഭിജിത്താണ് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇന്ന് റിമാന്‍ഡ് ചെയ്യും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇന്ദുജയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ അമ്മൂമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട്…

Read More

ശബരിമലയിലെ ദിലീപിന്റെ വിഐപി ദര്‍ശനം; നാല് പേര്‍ക്കെതിരെ നടപടിയുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: നടന്‍ ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശനത്തിൽ നാല് പേര്‍ക്കെതിരെ നടപടിയുമായി ദേവസ്വം ബോർഡ്. വിവാദത്തെ തുടർന്ന് ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹരിവരാസനം പാടുന്ന സമയത്തായിരുന്നു ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനത്തിന് വഴിയൊരുക്കിയത്. പത്ത് മിനിറ്റിലേറെ…

Read More

കുറ്റ്യാടി ചുരത്തിൽവിവിധയിടങ്ങളിലായി കക്കൂസ് മാലിന്യം തള്ളി.

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ വിവിധയിടങ്ങളിലായി കക്കൂസ് മാലിന്യം തള്ളി. മൂന്നാം വളവിലും പത്താം വളവിലും ചൂരണി ബദൽ റോഡിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് ശുചിമുറി മാലിന്യം തള്ളിയത്. ദുർഗന്ധം മാറാൻ. വിവിധ സ്ഥാപനങ്ങളിൽ നിന്ന് കരാറെടുത്ത് ടാങ്കർ ലോറികളിൽ ശേഖരിച്ച കക്കൂസ് മാലിന്യമാണ് ചുരത്തിൽ തള്ളിയതെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ നൂറോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഇവിടെയുള്ള നിരവധി നീരുറവകളാണ്. ഇവിടെ ഹോസ് സ്ഥാപിച്ചാണ് ഇവർ കുടിവെള്ളം ശേഖരിക്കുന്നത്. ഇത് സമീപമാണ് മാലിന്യം തള്ളിയിരിക്കുന്നത്. കാവിലുംപാറ…

Read More

മാറനല്ലൂരിൽ ഓഡിറ്റോറിയത്തിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ ഓഡിറ്റോറിയത്തിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാറനല്ലൂർ പൊങ്ങുമ്മൂട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് ഓഡിറ്റോറിയത്തിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ബന്ധുക്കൾ രാജേന്ദ്രനെ അവസാനമായി കണ്ടത്. പോലീസും ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തുകയാണ്.

Read More

സിറിയയിൽ നിന്നും അസദ് രക്ഷപ്പെട്ട വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി; വെടിവെച്ചിട്ടതായി സംശയം

തെഹ്റാൻ: സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രസിഡൻ്റ് ബഷർ അൽ അസദിന്റെ വിമാനം വെടിവെച്ചിട്ടതായി അഭ്യൂഹം. വിമതർ ദമാസ്കസ് പിടിച്ചെടുക്കുന്നതിന് മുൻപ് അൽ അസദ് ഐ.എൽ -76 എയർക്രാഫ്റ്റിൽ രക്ഷപെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം 3,650 മീറ്ററിലധികം ഉയരത്തിൽ സഞ്ചരിച്ച ശേഷം ലെബനീസ് അക്കറിന് സമീപമുള്ള ലെബനീസ് വ്യോമാതിർത്തിക്ക് പുറത്ത് വച്ച് താഴേക്ക് പതിച്ചതായി ഓപ്പൺ സോഴ്സ് ഫ്ലൈറ്റ് ട്രാക്കേഴ്‌സിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറയുന്നു. . വിമാനം വെടിവെച്ചിട്ടതാകാമെന്ന്…

Read More

ഐടിഐ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ഐ.ടി.ഐ രണ്ടാം വർഷ വിദ്യാർത്ഥിനി നെടുമങ്ങാട് വഞ്ചുവത്ത് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. നമിത (19)യേയാണ് വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

ലക്ഷദ്വീപിലെ ദ്വീപിൽ വിനോദയാത്രക്ക് എത്തി, കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ടു; ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊച്ചി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ വിനോദയാത്രക്ക് എത്തിയ വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് ഫവാദ്ഖാൻ, അഹമദ് സഹാൻ സൈദ് എന്നീ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം വിനോദയാത്രക്ക് എത്തിയ കുട്ടികൾ കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Read More

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷാദാബ്. ജില്ലയിൽ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു

Read More

പൊലീസിന് നേരെ മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ അതിക്രമം; ഏഴ് പേർ അറസ്റ്റിൽ

കൊച്ചി: ഇന്നലെ രാത്രിയിൽ തൃപ്പൂണിത്തുറ പനങ്ങാട് പൊലീസിന് നേരെ മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ അതിക്രമം. മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറിയുള്ള അഭ്യാസ പ്രകടനം ചോദ്യം ചെയ്തതാണ് പ്രകോപനം. ആലപ്പുഴ സ്വദേശികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ 1.45ഓടെ കുമ്പളം പാലത്തിന് സമീപം റോഡിന് നടുവിൽ വാഹനം നിർത്തിയായിരുന്നു അഭ്യാസ പ്രകടനം. അതുവഴി വന്ന പട്രോളിംഗ് സംഘം ഇവരോട് മാറാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞു. തുടർന്ന് ഷർട്ടിന് കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. തുടർന്ന് കൂടുതൽ…

Read More

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു, കാർ പൂർണമായി കത്തി നശിച്ചു; 5 തീർത്ഥാടകർക്ക് പരിക്ക്

അടൂർ: പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു. പത്തനംതിട്ട കൂടൽ ഇടത്തറയിൽ വെച്ചാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന അഞ്ച് തീർത്ഥാടകർക്ക് അപകടത്തിൽ പരിക്കേറ്റു. അഞ്ച് പേരുടേയും പരിക്ക് സാരമുള്ളതല്ല. അപപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു. തെലുങ്കാനയിൽ നിന്നും ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial